Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബീച്ച് പരിസരങ്ങളിൽ ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ട് യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

13 Aug 2024 20:40 IST

MUKUNDAN

Share News :

ചാവക്കാട്:ബീച്ച് പരിസരങ്ങളിൽ മാരക മയക്കുമരുന്നായ 800 ഗ്രാം ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാർ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹ്‌സിൻ(35),വട്ടേക്കാട് അറക്കൽ വീട്ടിൽ സെയ്ദ് മുഹമ്മദ് മകൻ മുദസ്സിർ(27)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.തൃശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഗുരുവായൂർ അസി.കമ്മീഷണർ ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ നടന്ന കോമ്പിംഗ് ഡ്യുട്ടിയോടനുബന്ധിച്ച് നടന്ന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്.ആന്ധ്രപ്രദേശിൽ നിന്നും എത്തിക്കുന്ന ഹാഷിഷ് ഓയിൽ ചാവക്കാട് എടക്കഴിയൂർ മേഖലകളിൽ തീരദേശം കേന്ദ്രീകരിച്ച് ചെറിയ ഡബ്ബകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ച്‌ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയും,മയക്കുമരുന്ന് കേസുകളിൽ ഉൾപെടുന്നവർക്കെതിരെയും കാപ്പ ഉൾപ്പടെയുളള അതിശക്തമായ നടപടികളാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലുടെ നീളം നടന്നുവരുന്നത്.എസ്ഐമാരായ പി.എ.ബാബുരാജൻ,പി.എസ്.അനിൽകുമാർ,സിപിഒമാരായ ഇ.കെ.ഹംദ്,സന്ദീപ്,വിനോദ്,പ്രദീപ്,റോബർട്ട്,സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




Follow us on :

More in Related News