Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭ പൊതു ഇടങ്ങളിലെ ശുചിത്വം, വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കും.

16 Aug 2024 21:06 IST

WILSON MECHERY

Share News :


ചാലക്കുടി :

നഗരസഭ അതിർത്തിയിലെ വഴിയോരങ്ങളും മറ്റ് പൊതു ഇടങ്ങളും, ശുചിത്വമുളളതും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിവിധ പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാനും, നഗരസഭ കൗൺസിലിൻ്റെ അംഗീകാരത്തോടെ പദ്ധതികൾ നടപ്പിലാക്കാനും, ഇന്ന് നഗരസഭയിൽ ചേർന്ന ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ സ്ഥാപന അധികാരികളുടേയും യോഗം നിർദ്ദേശിച്ചു.

വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ശുചിത്വബോധം വളർത്താനും, സ്വന്തം വീടും വിദ്യാലയവും ശുചിത്വമുള്ളതാക്കുന്നതോടൊപ്പം, മറ്റ് പൊതു ഇടങ്ങൾ കൂടി ശുചിത്വമുള്ളതാക്കുന്നതിൽ പങ്ക് വഹിക്കുവാൻ ആവശ്യമായ ക്യാമ്പയിൻ സംഘടിപ്പിക്കും.

സ്വന്തം വീടിന്റെ മുൻഭാഗത്തെ പൊതു സ്ഥലം വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ തലത്തിലും, നഗരസഭ തലത്തിലും പുരസ്കാരങ്ങൾ നൽകും.

വിദ്യാലയത്തിൻ്റെ സമീപത്തെ പൊതു സ്ഥലങ്ങൾ മനോഹരമായി പരിപാലിക്കുന്നതിന്, അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേതൃത്വം നൽകും.

ഈ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന്, സ്ഥാപനം മുൻകൈ എടുക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മികച്ച ശുചിത്വ വാർഡ്, മികച്ച ശുചിത്വ സ്ട്രീറ്റ്, മികച്ച ശുചിത്വ സ്ഥാപനം, എന്നീ തലങ്ങളിൽ പ്രോത്സാഹനങ്ങൾ നൽകും.

മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നതും, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാൻ, സ്കൂൾ തലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം നിർദ്ദേശിച്ചു.

ചെയർമാൻ 

എബി ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് ചെയർപേഴ്സൻആലീസ് ഷിബു,

ഹെൽത്ത് ചെയർമാൻ ദിപു ദിനേശ്, വിദ്യാഭ്യാസ ചെയർമാൻ M.M അനിൽകുമാർ സെക്രട്ടറി വി.എസ്. സന്ദീപ്കുമാർ ഹെൽത് സൂപ്പർ വൈസർ സുരേഷ് കുമാർ, മറ്റ് ജന പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News