Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 18:59 IST
Share News :
ചാവക്കാട്:മഞ്ജുവാര്യർ,ടോവിനോ തോമസ്,ബേസിൽ ജോസഫ്,ജോജു ജോർജ് തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന സംഭവത്തിൽ സിനിമാപ്രവർത്തകനായ ശോഭ സിറ്റിയിൽ താമസിച്ച് വരുന്ന ലെൻസ്‌മാൻ യൂസഫലി എന്ന കോളത്തെങ്ങാട് യൂസഫലിക്കെതിരെ കേസെടുത്ത് അനേഷണം നടത്താൻ ഗുരുവായൂർ ടെംപിൾ പോലീസിനോട് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് ശാരിക.വി.സത്യൻ ഉത്തരവിട്ടു.ചാവക്കാട് ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന മത്സ്യ ഫിഷേർസ് ആൻഡ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ പ്രതിനിധികരിച്ച് സിഇഒ ആയ സച്ചിൻ വാസു കൊടുത്ത കേസിലാണ് ഉത്തരവ്.
2023 മാർച്ച് മാസത്തിൽ പ്രതി ഹർജിക്കാരനെ സമീപിച്ച് തനിക്ക് സിനിമാ മേഖലയിൽ വർഷങ്ങളായി ബന്ധമുണ്ടെന്നും,പ്രശസ്ത സിനിമാതാരങ്ങളെ ഉൾപ്പെടുത്തി അവാർഡ് നിശയും,മറ്റും സംഘടിപ്പിക്കാറുണ്ടെന്നും താരനിശയിൽ സ്പോൺസറാക്കാമെന്നും മറ്റും പറയുകയും,പരിപാടിയുടെ റെക്കോർഡിംഗ് പ്രമുഖ ടിവി ചാനലുകളിൽ പ്രദർശിപിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.തുടർന്ന് ഗുരുവായൂരിലെ ഹോട്ടലിൽ വെച്ച് കരാറിലേർപ്പെടുകയും,2,50,000 രൂപ കൈപ്പറ്റുകയും ചെയ്തു.എന്നാൽ പറഞ്ഞ തിയതിക്കോ മറ്റോ യാതൊരു പരിപാടികളും നടത്താതിരുന്നിട്ടുള്ളത്തും,മറ്റൊരാൾ നടത്തിയ പരിപാടിയിലേക്ക് ഹർജിക്കാരനെ ക്ഷണിച്ച് അത് തന്റെ പരിപാടിയാണെന്ന് പറയുകയുമായിരുന്നു.ഈ പരിപാടിയിലും മഞ്ജുവാര്യർ അടക്കമുള്ള സിനിമ താരങ്ങളൊന്നും തന്നെ പങ്കെടുത്തിട്ടില്ലാതതാണ്.തുടർന്നുള്ള അനേഷണത്തിൽ പ്രതി ഇത്തരത്തിൽ പലരെയും വഞ്ചിച്ച് പണം വാങ്ങിയിട്ടുള്ളതായി മനസിലായതിൽ ഹർജിക്കാരൻ അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി,റാഹിൽ.പി.റിയാസ് എന്നിവർ മുഖാന്തിരം കോടതിയിൽ സ്വകാര്യ അന്യായം ഫയലാക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.