Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 20:22 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തി. വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തിയത്.
നടപടികൾക്ക് വരണാധികാരികൾ നേതൃത്വം നൽകി. പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാന സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിംഗിന്റെ ഭാഗമായി പൂർത്തീകരിച്ചത്.
സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് സീൽ ചെയ്തു. വോട്ടു ചെയ്യുമ്പോൾ സ്ലിപ്പ് പ്രിന്റ് ചെയ്യുന്ന വിധത്തിൽ വിവിപാറ്റ് യന്ത്രങ്ങളും പ്രവർത്തന സജ്ജമാക്കി. പ്രവർത്തനം കൃത്യമെന്ന് ഉറപ്പിക്കുന്നതിന് അഞ്ച് ശതമാനം വോട്ടിംഗ് യന്ത്രങ്ങളിൽ മോക് പോൾ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരും വിവിധ കേന്ദ്രങ്ങളിലെത്തി നടപടികൾ വിലയിരുത്തി.
കാൻസിഡേറ്റ് സെറ്റിംഗിനു ശേഷം ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റി. യന്ത്രങ്ങൾ ഏപ്രിൽ എട്ടിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ ഇനി സ്‌ട്രോംഗ് റൂം തുറക്കൂ.
ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽത്തന്നെ സ്വീകരിക്കും. തുടർന്ന് അന്നു രാത്രി തന്നെ വോട്ടു കേന്ദ്രങ്ങളിലെ പ്രത്യേക സ് ടോംഗ് റൂമുകളിലേക്ക് മാറ്റും കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രിൽ ഒൻപതു മുതൽ മെയ് നാലു വരെ വരെ യന്ത്രങ്ങൾ സൂക്ഷിക്കുക. സ്‌ട്രോംഗ് റൂമുകൾ പൂർണ്ണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.