Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 07:31 IST
Share News :
കോഴിക്കോട് : സി.പി.എമ്മിനെ നാണം കെടുത്തുകയും നടപടിക്ക് നിർബന്ധിതരാക്കുകയും ചെയ്ത, പി.എസ്. സി. അംഗത്വത്തിന് കോഴവാങ്ങിയെന്ന കേസിൽ പരാതി ക്കാരനുമായി പണമിടപാട് നടത്തിയ കണ്ണൂരുകാരൻ ആരെന്ന് വൈകാതെ വെളിപ്പെടുത്തു മെന്ന് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയാ കമ്മിറ്റിഅംഗം പ്രമോദ് കോട്ടുളി.
കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. അതു ലഭിക്കുന്നതോടെ ആരാണെന്ന് തുറന്നു പറയും. പണമിടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പോലീസ്, വിജിലൻസ്, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന മറ്റ് ഏജൻസികൾ എന്നിവർക്കു പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.
കൂടുതൽ തെളിവുകൾ കിട്ടാത്തു കൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത്. അഭിഭാഷക നുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും, കോഴക്കേസിലെ പരാതിക്കാരനായ ചേവായൂർ സ്വദേശിയുടെ ഫോൺകോൾ പുറത്തുവന്നതോടെ ആരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലായെന്നും പ്രമോദ് പറഞ്ഞു
പരാതിക്കാരന്റെ ഭാര്യയായ ഡോക്ടർക്ക് പി.എസ്.സി അംഗത്വം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത് യഥാർഥത്തിൽ കണ്ണൂർ സ്വദേശിയാണെന്നാണ് ഫോൺ കോളിൽ നിന്ന് ലഭിക്കുന്ന സൂചന. മുൻ സർവീസ് സംഘടനാനേതാവായ ഒരു സി.പി.എം ജില്ലാകമ്മിറ്റി അംഗവും പ്രദേശത്തെ ഒരു വനിതാ നേതാവും സി.പി.എം കൗൺസിലറും ചേർന്ന് തന്റെ പേരിൽ കള്ളക്കഥയുണ്ടാക്കുകയായിരുന്നു. പാർട്ടിയിൽ തന്നെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇപ്പോൾ വ്യക്തമായെന്നും പ്രമോദ് പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.