Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകൊത്സവം

22 Nov 2024 19:40 IST

Ajmal Kambayi

Share News :

ആലുവ : ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ആലുവ യു.സി കോളേജിലെ മലയാളം, ചരിത്രം, ഫിസിക്സ് എന്നീ വിഭാഗങ്ങളുടേയും, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സഹകരണത്തോടെയുള്ള പുസ്തകോത്സവം 24, 25, 26 തീയതികളിൽ ആലുവ യുസി കോളേജ് ജൂബിലിഹാളിൽ നടക്കും. 24ന് രാവിലെ 10ന് മന്ത്രി പി രാജീവ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എഴുത്തച്ഛൻ പുരസ്‌കാരജേതാവ് എൻ.എസ് മാധവൻ മുഖ്യാതിഥിയാകും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. യുസി കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസ് വായനസന്ദേശം നൽകും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പി.കെ സോമൻ അധ്യക്ഷനാകും.

തുടർന്നുള്ള സെഷനുകളിൽ ജോസ് കരിമ്പനയുടെ പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും , ഡോ. ധർമ്മരാജ് അടാട്ടിൻ്റെ 'ഗുരുവും ശിഷ്യനും ദർശനവും, കെ.പളനിയുടെ ഇന്നത്തെ ഇന്ത്യ എന്നീ പുസ്തകങ്ങൾ വിവിധ വ്യക്തിത്വങ്ങൾ പ്രകാശനം ചെയ്യും.

25ന് രാവിലെ 10ന് സൂര്യ ഇഷാന്റെ ജീവിതകഥ അവളിലേക്കുള്ള ദൂരം എന്ന പുസ്തക ആസ്പദമാക്കി സംവാദം നടത്തും. തുടർന്ന് നിർമ്മിതബുദ്ധി, വൈക്കം സത്യാഗ്രഹം എന്നീ വിഷയങ്ങളിലെ സെമിനാറിൽ നടക്കും.

തുടർന്ന് കെ കെ മാധവൻ എന്ന മാധവൻമാഷ്' എന്ന പുസ്തകം പ്രകാശനം ചെയ്യും.

മൂന്നാം ദിവസമായ 26ന് രാവിലെ 10ന് കുമാരനാശാൻ അക്ഷരശ്ലോക കാവ്യകേളിയും, സെമിനാറും നടക്കും.

വൈകിട്ട് 3ന് പുസ്തകോത്സവം സമാപന സമ്മേളനം സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. കേരള സർവ വിഞ്ജാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാകും.

പ്രധാനപ്പെട്ട 50 പ്രസാധകർ ചടങ്ങുകളിൽ പങ്കെടുക്കും. ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും.

ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി തമ്പാൻ, ഷെറീന ബഷീർ, എസ് എ എം കമാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News