Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോംബ് ഭീഷണി: മുംബൈ, ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

14 Oct 2024 10:38 IST

- Enlight News Desk

Share News :

ഡൽഹി : ബോംബ് ഭീഷണിയെ തുടർന്ന് ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനം പറന്നുയർന്നത്. തൊട്ടുപിന്നാലെ ഒരു ട്വീറ്റിലൂടെ ബോംബ് ഭീഷണിയും ലഭിച്ചു. സർക്കാരിൻ്റെ സെക്യൂരിറ്റി റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചത്. എല്ലാ യാത്രക്കാരും ഡൽഹി എയർപോർട്ട് ടെർമിനലിലാണ്.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.


Follow us on :

More in Related News