Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീര്‍വാദവും സമര്‍പ്പണവും

25 Mar 2025 21:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി; കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീര്‍വാദവും സമര്‍പണവും വെള്ളിയാഴ്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. 1866 മുതല്‍ പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിത്തില്‍ മികവുറ്റ ഭൗതിക സാഹചര്യങ്ങളും ഹൈടെക് ക്ലാസ്സ് മുറികളുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. 1866 ലാണ് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് എല്‍പി സ്‌കൂള്‍ സ്ഥാപിതമാകുന്നത്. തുടര്‍ന്ന് 1954 ല്‍ യുപി സ്‌കൂളായും 1962 ല്‍ ഹൈസ്‌കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു.ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് പാലാ രൂപതയിലെ മികച്ച വിദ്യാലയമായി ഈ വര്‍ഷം തെരഞ്ഞെടുക്കപെട്ടതും കാഞ്ഞിരത്താനം സ്‌കൂളാണ്. 2023 സെപ്റ്റംബര്‍ 18 ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സകൂളിന്റെ പുതിയ കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം നടത്തി. രണ്ട് നിലകളിലായി 9,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ 12 മുറികളാണുള്ളത്. കംപ്യൂട്ടര്‍, സയന്‍സ് ലാബുകള്‍ ഉള്‍പെടെ ഏല്ലാവിധ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. വെള്ളി വൈകുന്നേരം 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് വയലില്‍, രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, മോന്‍സ് ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലീ രവീന്ദ്രന്‍, കടുത്തുരുത്തി ഡിഇഒ എ.സി. സീന, ജനപ്രതിനിധികളായ ബിജു കൊണ്ടുകാലാ, ലിസി പാളിതോട്ടത്തില്‍, സൈനമ്മ ഷാജു, ഹെഡ്മാസ്റ്റര്‍ ബിജു മാത്യു, പിടിഎ പ്രസിഡന്റ് സുനില്‍ പി.ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ് മേതിരംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

  

 

Follow us on :

More in Related News