Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ടയിലെ പട്ടാപ്പകൽ ബാങ്ക് കവർച്ച -പ്രതി പിടിയിൽ

16 Feb 2025 20:35 IST

WILSON MECHERY

Share News :


ചാലക്കുടി:

പോട്ട ഫെഡറൽ ബാങ്ക് കവർച്ചക്കേസിലെ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ പിടിയിലായത്. പ്രതി ധൂർത്തും ആർഭാട ജീവിതവും നയിച്ചിരുന്ന ആളാണ്.

മോഷ്ടിച്ച പതിനഞ്ച് ലക്ഷത്തിലെ പത്ത് ലക്ഷം രൂപ കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്നാണ് പ്രതിയുടെ മൊഴി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റു ചെലവുകൾക്കുമായി പലപ്പോഴായി അയച്ചുകൊടുത്ത തുകയായ ഏകദേശം 15 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ ധൂർത്തും ആർഭാട ജീവിതവും വഴി നഷ്ടപ്പെടുകയായിരുന്നു. ഇതിനിടയിൽ ഭാര്യ പെട്ടെന്ന് വരുമെന്ന് അറിവ് കിട്ടിയതാണ് പ്രതിയെ പരിഭ്രാന്തനാക്കിയത്. ഭാര്യ വരുമ്പോഴേക്കും എങ്ങനെയെങ്കിലും ഈ പണത്തിന് കണക്ക് കൊടുക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ബാങ്കിന് സമീപമുള്ള പോട്ട ആശാരിപ്പാറ നിവാസിയായ ഇദ്ദേഹം ബാങ്ക് കൊള്ള ചെയ്തത്. ബാങ്ക് ശാഖയ്ക്ക് എതിർവശത്തുള്ള പള്ളിമുറ്റത്ത് വന്ന് പലപ്പോഴും ഇദ്ദേഹം ബാങ്കിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല ബാങ്കിന് അകത്ത് പ്രവേശിച്ച് ബാങ്കിലെ സ്ഥിതിഗതികളും അദ്ദേഹം പഠിക്കുകയുണ്ടായി.

 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ നടന്ന കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്. നമ്പർ മറച്ച് പ്രതി ഉപയോഗിച്ച സ്കൂട്ടറിന്റെ സഞ്ചരപാതയും നിരീക്ഷിച്ചു കൊണ്ടിരുന്നു. അതാണ് വഴിത്തിരിവായത്. മോഷ്ടിച്ച 15 ലക്ഷത്തിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞതായി പ്രതി പോലീസിനോട് പറഞ്ഞു. ബാക്കി 10 ലക്ഷം പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്.

Follow us on :

More in Related News