Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 08:00 IST
Share News :
മുക്കം: പീഡനശ്രമം തടയുന്നതിനിടയിൽ വീടിൻ്റെ മുകളിൽ നിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കേസ്സിലെ പ്രതിയായ മുക്കത്തെ സങ്കേതം ഹോട്ടലുടമ മാമ്പറ്റ ഉൽപ്പിലിങ്ങൽ ദേവദാസ് (65)അറസ്റ്റിലായി. കെ.എസ് ആർടിസി ബസ്സിൽ കോഴിക്കോട് - എറണാകുളത്തേക്കുള്ള ബസ്സ് യാത്രക്കിടയിൽ കുന്ദംകുളത്ത് നിന്ന് ദേവദാസിനെ പോ
ലീസ്സ് പിടികൂടിയത്. അന്വേഷണ സംഘത്തെ കബളിക്കലിലൂടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാറ് നിർത്തിയിട്ട് ബസ്സ് യാത്ര ഇതിനിടയിലാണ് പ്രതി പോലീസ്സ് വലയിലായത്. കഴിഞ്ഞ ശനിയാഴിച്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പീഢിപ്പിക്കാനുള്ള ശ്രമം തടയുന്നതിനിടയിൽ രക്ഷപ്പെടാൻ യുവതി വാടകവീടിൻ്റെ ഒന്നാം നിലയിൽനിന്ന്ചാടുകയായിരുന്നു. ദേവദാസിൻ്റെ ഹോട്ടൽ ജീവനക്കാരിയായിരുന്നു യുവതി'സംഭവത്തിൽ ഇടപ്പെല്ലിന് പരിക്കേറ്റ യുവതി കോ
ഴിക്കോട് മെഡിക്കൽ കേ
ളേജിൽ ചികിത്സയിലാണ് . അതിനിടയിൽ സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും ഉപദ്രവിക്കുന്ന മൊ ബൈൽ ചിത്രങ്ങളും ഇതിനകം പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടുന്നത് നീളുന്ന സാഹചര്യത്തിൽ വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നതിനിടയിൽ മുഖ്യപ്രതിയെ പിടികൂടുന്നത്. പോലീസ്സ് അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നാണ് താമര ശ്ശേരി ഡി. വൈ എസ് പി.എ.പി. ചന്ദ്രൻ പറഞ്ഞു. ദേവദാസും മറ്റു പ്രതികളും രാത്രി സമയത്ത് യുവതിയുടെ താമസിക്കുന്ന സ്ഥലത്ത് പോയയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും മറ്റു പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചേർക്കുമെന്നും വ്യക്തമാക്കി .മറ്റു പ്രതികളായ കോഴിക്കോട് കക്കോടി സ്വദേശി റിയാസ്സ്, മാവൂർ ചൂലൂർ സ്വദേശി സുരേഷ് എന്നിവരെ ഉടൻ വലയിലാക്കുമെന്നു അന്വേഷണ സംഘം പറഞ്ഞു. ഇവർക്കെതിരെയും മുക്കം പോലീസ്സ് കേസ്പെടുത്തിരുന്നെങ്കിലും രണ്ട് പേരും ഒളിവിലാണ്.മുക്കം ഇൻസ്പക്ടർ എസ് അൻഷാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ്സ് സംഘം ദേവദാസ്സിനെ തെളിവെടുപ്പ് പൂർത്തിയാക്കി വൈകിട്ട് കോടതിയിൽ ഹാജറാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.