Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 21:51 IST
Share News :
കടുത്തുരുത്തി : മേരി മാതാ പ്രൈവറ്റ് ഐ ടി ഐയിൽ റെഡ് റിബൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ
ഭാഗമായി ഒരാഴ്ച്ച നീണ്ടു നിന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, ചിത്രരചനാമത്സരം, ക്വിസ്, മനുഷ്യ ചങ്ങല, സെമിനാറുകൾ തുടങ്ങിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടത്. ദിനാചാരണ സമാപനത്തിന്റെ ഭാഗമായി നടത്തപ്പെട്ട ബോധവൽക്കരണ ക്ലാസ് സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പ്രിൻ സിപ്പൽ ഫ. അജീഷ് കുഞ്ചിറക്കാട്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ. പ്രിൻസിപ്പൽ ഫാ.സന്തോഷ് മുല്ലമംഗലത്ത് സ്വാഗതവും, റെഡ് റിബൺ ക്ലബ്ബ് സ്റ്റുഡൻ്റ് കോർഡിനേറ്റർ ജിഷ്ണു അനിൽ നന്ദിയും പറഞ്ഞു. കാരിത്താസ് ആശുപത്രി അസോസിയേറ്റ് പ്രൊഫസർ, ബിന്ദു ഫിലിപ്പ് എയ്ഡ്സ്ദിന സന്ദേശമായ "ശരിയായ പാത സ്വീകരിക്കുക: എൻ്റെ ആരോഗ്യം, എന്റെ അവകാശം!" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ് നയിച്ചു. തുടർന്ന് മനുഷ്യചങ്ങല രൂപീകരിക്കുകയും, റാലിയും, പ്രതിഞ്ജയും നടത്തുകയും, മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പ്രോഗ്രാം ഓഫീസർ ജോബിൻ ജോൺസൺ, അദ്ധ്യപകരായ സോജൻ ജേക്കബ്, എഡ്വിന് ജോർജ്, മിനി എ.കെ, ദീപ പി ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
,
Follow us on :
Tags:
More in Related News
Please select your location.