Sat May 17, 2025 7:07 PM 1ST

Location  

Sign In

അർജുന് ജാമ്യം

23 Dec 2024 12:42 IST

PEERMADE NEWS

Share News :

പീരുമേട് :

വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ ബലാൽസംഗം ചെയ്തു കൊന്ന കേസിൽ കോടതി വെറുതെ വിട്ട അർജുൻ

കട്ടപ്പന കോടതിയിൽ ഹാജരായി. ഇയാൾക്ക്

കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

അർജുനെ നേരത്തെ വിചാരണ കോടതിയാണ് കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾ ജാമ്യവും ഹാജരാക്കാനാണ് നിർദേശിച്ചിരുന്നത്. അല്ലാത്ത പക്ഷം പൊലീസിന് അർജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിർദേശമുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിലാണ് അർജുൻ ഇന്ന് കോടതിയിൽ ഹാജരായത്.

Follow us on :

More in Related News