Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:46 IST
Share News :
കടുത്തുരുത്തി: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാടകരചിതാവായ രാജുകുന്നക്കാട്ടിനാണ് ഈ വര്‍ഷത്തെപുരസ്‌കാരം. ജി.പ്രകാശ്,ജോര്‍ജ്പുളിങ്കാട്,അഡ്വ.കെ.ആര്‍.അനിത എന്നിവരടങ്ങുന്നജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.മൂന്ന്മണിക്ക് എസ്എംഎസ്എംലൈബ്രറി ശതാബ്ദിഹാളില്‍നടക്കുന്ന അനുസ്മരണം പ്രൊഫ. ഹരികുമാര്‍ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും.പ്രദീപ്മാളവിക പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും.കേന്ദ്രഫിലിംസെന്‍സര്‍ബോര്‍ഡ്‌മെമ്പര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. ചടങ്ങില്‍ സിനിമാ പ്രൊഡക്ഷന്‍ ഡയറക്ടര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ ആദരിക്കും.ഗിരിജന്‍ ആചാരി കവിയരങ്ങ് നയിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സതീഷ്‌കാവ്യധാര,രക്ഷാധികാരി ജി.പ്രകാശ്,സെക്രട്ടറി അമ്പിളി.പി.കാവ്യധാര,ജി.ജഗദീഷ്
എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.