Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2026 22:00 IST
Share News :
ചാവക്കാട്:തിരുവത്ര കോട്ടപ്പുറത്ത് സാമൂഹ്യവിരുദ്ധർ ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു.ചാവക്കാട് മണ്ഡലം 168 ആം നമ്പർ ബൂത്തിൽ ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈല നാസർ താമസിക്കുന്ന വാർഡിൽ,ഷൈലയുടെ നേതൃത്വത്തിൽ പോസ്റ്റർ ഒട്ടിച്ചതും,ഫ്ലക്സുകൾ സ്ഥാപിച്ചതുമായതാണ് ഇരുട്ടിന്റെ മറവിൽ വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്.ചാവക്കാട് മണ്ഡലം വെസ്റ്റ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.തേർളി അശോകൻ തൃശ്ശൂർ ജില്ലാ പോലീസ് കമ്മീഷണർക്കും,ചാവക്കാട് പോലീസ് എസ്എച്ച്ഒക്കും സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പരാതി നൽകി.മേഖലയിൽ രാത്രികാല പട്രോളിംഗ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.