Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 10:52 IST
Share News :
കോഴിക്കോട് (മുക്കഠ ) : ബേപ്പൂർ ഹാർബറിൽ നങ്കൂര മിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു. രണ്ട് മത്സ്യ തൊഴിലാളികൾക്ക് സാരമായ പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ (27) മുഹമ്മദ് റസീഖ് (37) എന്നിവർക്കാണ് ശരീരമാകെ പൊള്ളലേറ്റത്. രണ്ട് പേരെയും മറ്റു ബോട്ടുകാർ രക്ഷ പ്പെടുത്തി. കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് അപകടം. ലക്ഷദ്വീപിൽ നിന്നുള്ള ദിൽ ബർ മുഹമ്മദ് അരക്കര പുര, കിൽക്കാൻ എന്ന ആളുടെ ഉടമസ്ഥയിലുള്ള IND - LD-KL- Mo 220 അഹൽ ഫിഷറീസ് - 2 എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. വിവരമറിത്തെ ത്തിയ അഗ്നി രക്ഷ സേന അംഗങ്ങൾ ഫ്ലോട്ട് പമ്പ് ഉപയോഗിച്ച് ആദ്യം തീയണക്കാൻ ശ്രമിച്ചത്. ഡീസൽ ടാങ്കിന് തീപിടിച്ചതിനാൽ വെള്ളം പ്രായോഗികമല്ലാത്തതിനാൽ ഫോം ടെണ്ടർ ഉപയോഗിക്കാൻ ജങ്കാറി ൻ്റെ സഹായം തേടി . കോഴിക്കോട് അഗ്നി രക്ഷസേന ബീച്ചിലെ ലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഇ. ശിഹാബുദ്ദിൻ , അബ്ദുൽ ഫൈസി, എസ് എഫ് ആർ ഒ പി.സി മനോജ് എന്നിവരുടെ നേ തൃത്വത്തിലും, മീഞ്ചന്ത, മുക്കം, നരിക്കുനി എന്നിവിടങ്ങളിലെ യൂണിറ്റുകളിൽ നിന്നുള്ള ജീവനക്കാരും, കോസ്റ്റ് ഗാർഡ്, പോലീസ്സ്, ജങ്കാറിലെ ജീവനക്കാർ മത്സ്യതൊഴിലാളികൾ എന്നിവരുടെ. നേതൃത്വത്തിൽ ഞായറാഴ്ച്ച പുലർച്ചക്ക് 4 മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. മറ്റു ആളപായമൊ ന്നുമില്ല. ബോട്ട് പൂർണ്ണമായും കത്തിനശിച്ചിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.