Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൾ കേരള അണ്ടർ 17 ചെസ്സ് ടൂർണമെൻറ്

25 Mar 2025 11:46 IST

WILSON MECHERY

Share News :

ഓൾ കേരള അണ്ടർ 17 ചെസ്സ് ടൂർണമെൻറ്


ചാലക്കുടി:

Chalakudy Sacred Heart Convent Girls Higher Secondary സ്‌കൂളിൻറെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 29 ശനിയാഴ്‌ച എസ് എച്ച് കോൺവെൻറ് സ്കൂ‌ൾ ചാലക്കുടിയിൽ വച്ച് ഫ്യൂച്ചർ ചെസ്സ് അക്കാദമിയുടെ സഹകരണ ത്തോടുകൂടി ഓൾ കേരള അണ്ടർ 17 ചെസ്സ് ടൂർണമെൻറ് നടത്തുന്നു.

ചെസ്സ് അസോസിയേഷൻ കേരളയുടെയും, ചെസ്സ് അസോസിയേഷൻ തൃശ്ശൂരിന്റെയും അനുമതിയോടുകൂടി നടത്തുന്ന ഈ ടൂർണമെന്റിൽ കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നായി 300 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു

Sub-junior, Junior, Senior എന്നീ 3 കാറ്റഗറികളിൽ ആയി നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ, മത്സര വിജയികൾക്ക് ആകർഷകമായ ട്രോഫികൾ, Best School- നും Best Academy-ക്കും ട്രോഫികൾ എന്നിവ നൽകുന്നു.

രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെ ആണ് മത്സരം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. രജിസ്ട്രേഷൻ അവസാന തീയതി മാർച്ച് 27.വാർത്താ സമ്മേളനത്തിൽ Headmistress sr Joslin, PTA President Lijo Kuttikadan, Vipin Vjayan-Future Chess Academy, Sr Anisha, Ward Councillor Nitha Paul എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News