Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴയുടെ ഉറക്കം കെടുത്തിയ കുറുവാ സംഘം പിടിയിൽ. കസ്റ്റഡിയിൽനിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

16 Nov 2024 23:41 IST

Enlight News Desk

Share News :


കൊച്ചി: പൊലീസ് പിടികൂടികൂടി കുറുവ മോഷണ സംഘത്തില്‍പ്പെട്ട പ്രതി രക്ഷപെട്ടു.മണിക്കൂറുകൾക്കകം അതി സാഹസികമായി പൊലീസ് ഇയാളെ പിടികൂടി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്. എറണാകുളം കുണ്ടന്നൂരിൽവച്ച് പൂർണ നഗ്നനായാണ് സന്തോഷ് രക്ഷപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ്സംഭവം. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്‌പ്പെടുത്തി. 

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി മറ്റു ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്. ആലപ്പുഴയിലെ മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്നാണ് പൊലീസ് നിഗമനം.

 കസ്റ്റഡിയില്‍ നിന്ന് ചാടി പോയ പ്രതിയെ കുണ്ടന്നൂര്‍ പാലത്തിന് താഴെനിന്നാണ് പിടികൂടിയത്. ഒരാൾക്ക് നേരെ നില്‍ക്കാന്‍ കഴിയാത്ത സ്ഥലത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയില്‍ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ ഒളിച്ചിരുന്നത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്നനുമായിരുന്നു.

ചതുപ്പ് പ്രദേശത്ത് ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഫയര്‍ ഫോഴ്‌സിന്റേയും സഹായം തേടിയിരുന്നു.ഇയാള്‍ക്കായി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. സാഹസിക നീക്കങ്ങള്‍ക്കൊടുവില്‍ പ്രതികളെ വീണ്ടും ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഇയാളെ രക്ഷപെടാൻ‍ സഹായിച്ച നാല് പേർ കൂടി പിടിയിലായിട്ടുണ്ട്.


Follow us on :

More in Related News