Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 22:48 IST
Share News :
മസ്കറ്റ്: അൽ സലാമ പോളിക്ലിനിക്കിൻ്റെ പത്താം വാർഷിക ലോഗോ മസ്‌കറ്റ് മാനി ഹോട്ടൽ ആൻഡ് സ്യൂട്ട്സ് മബേലയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ഡയറക്ടർ ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് ഇന്സ്ടിട്യൂഷൻ ഡോ. മുഹന്ന നാസർ അൽ മസ്ലാഹി ലോഗോ പ്രകാശനം ചെയ്തു. സലിം അൽ ജാബ്രി - മാനേജിംഗ് ഡയറക്ടർ, ഡോ. റഷീദ് അലി-മെഡിക്കൽഡയറക്ടർ, ഡോ. സിദ്ദീഖ് മങ്കട - ഹോസ്പിറ്റൽ ഡയറക്ടർ, നികേഷ് പൂന്തോട്ടത്തിൽ - സീനിയർ മാർക്കറ്റിംഗ് മാനേജർ, സഫീർ വെള്ളാടത്ത് - ബ്രാഞ്ച് മാനേജർ, ഗിരീഷ് മായന്നൂർ - ഫിനാൻസ് മാനേജർ, ഖദീജ അൽ ബലൂഷി പബ്ലിക് റിലേഷൻസ്, സമീർ മാർക്കറിക് മാനേജർ, എന്നിവർ പങ്കെടുത്തു.
2014 ഒക്ടോബർ 24-ന് മബെലയിൽ തുടക്കം കുറിച്ച അൽ സലാമ പോളിക്ലിനിക് ന്റെ ആദ്യത്തെ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ നാല് വകുപ്പുകളും 14 ജീവനക്കാരും മാത്രമായാണ് തുടക്കം കുറിച്ചത്. 10 വർഷത്തെ വിജയകരമായ യാത്രയ്ക്ക് ശേഷം ഇത് 3 ശാഖകളിലേക്കും സൂപ്പർ സ്പെഷ്യാലിറ്റികൾ ഉൾപ്പെടെ16 വകുപ്പുകളിലേക്കും വ്യാപിപ്പിച്ചു.
കാർഡിയോളജി, പാത്തോളജി, ഡെർമറ്റോളജി, ഇൻ്റേണൽ മെഡിസിൻ, ഒഫ്താൽമോളജി, പീഡിയാട്രിക്സ്, ഇഎൻടി, ഗൈനക്കോളജി, ഡയബറ്റോളജി, റേഡിയോളജി, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഐവിഎഫ് ഡിപ്പാർട്ട്‌മെൻ്റ്, ഓർത്തോഡോണ്ടിക്‌സ് , ജനറൽ പ്രാക്ടീഷണറും , ഡെൻ്റൽ വിഭാഗൾ ഉൾപെടുന്നു,
അൽ സലാമ പോളിക്ലിനിക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി സർവീസും, ഫാർമസി, വിസ മെഡിക്കൽ സർവീസ്, എക്കോ, ടിഎംടി, റേഡിയോളജി, ഫാമിലി പ്രിവിലേജ് കാർഡ്, ഡയബറ്റിസ് ക്ലിനിക്, പാത്തോളജിസ്റ്റ് മേൽനോട്ടമുള്ള സമ്പൂർണ സജ്ജീകരണങ്ങളുള്ള ലാബ് എന്നിവയും ഈ കാലയളവിൽ ആരംഭിച്ചു.
അൽസലാമ പോളിക്ലിനിക്കിൽ ഈ കാലെ അളവിൽ മാത്രം അഞ്ച് ലക്ഷത്തിൽലധികം രോഗികൾ ചികിത്സിസതേടി. 10 ആം വാർഷികം ആഘോഷിക്കുന്ന അൽ സലാമ പോളിക്ലിനിക്കിന് മൂന്ന് ശാഖകളിലായി 40 ഡോക്ടർമാരും 150 ലധികം സ്റ്റാഫും ഉണ്ട്. രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഗുണമെന്മയുള്ള സേവനം കുറഞ്ഞ നിരക്കിൽ നൽകുന്നു. രോഗികളുടെ വിശ്വാസവും ജീവനക്കാരുടെ അചഞ്ചലമായ അർപ്പണ ബോധവുമാണ് അൽ സലാമയുടെ വിജയത്തിന് കാരണം.
പത്താം വാർഷികത്തോടനുബന്ധിച്ച് അൽ സലാമ പോളിക്ലിനിക് മബേലയിൽ കുറഞ്ഞ ചെലവിൽ നിരവധി ആരോഗ്യ-പാക്കേജുകളും രക്തദാന ക്യാമ്പുകൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 82 ഒമാനി റിയാൽ ചിലവ് വരുന്ന മെഡിക്കൽ ചെക്കപ്പ് പാക്കേജ് 10 റിയാലിന് ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാന പാക്കേജ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 24 വരെ ഒരു മാസക്കാലം ഈ പാക്കേജ് ലഭിക്കും. മെഡിക്കൽ ചെക്കപ്പിൻ്റെ സമയപരിധി എല്ലാ ദിവസവും രാവിലെ 6 മുതൽ രാവിലെ 10 മണിവരെ ആയിരിക്കും.
ഒക്ടോബർ 24 ന് പിറന്നാൾ ആഘോഷിക്കുന്ന 25 വയസ്സിനു മുകളിൽ പ്രായവും ഉള്ള ഒമാൻ ഐഡി അല്ലെങ്കിൽ വാലിഡ് റെസിഡൻഡ് കാർഡുള്ള എല്ലാവർക്കും അൽ സലാമ പോളി ക്ലിനിക്കിന്റെ 82 റിയാൽ വരുന്ന മെഡിക്കൽ പാക്കേജ് ഈ കാലയളവിൽ സൗജന്യമായി ലഭിക്കും. കൂടാതെ ഒക്ടോബർ 12 ആം തീയതി മബെല അൽ സലാമ പോളി ക്ലിനിക്കിൽ നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്ന എല്ലാവർക്കും ഒരു വർഷത്തെ ജിപി & ഇന്റെര്ണൽ മെഡിസിൻ പരിശോദന സൗജന്യമായിരിക്കും കൂടാതെ 82 റിയാൽ വരുന്ന ഹെൽത്ത് പാക്കേജും സൗജന്യമായി ലഭിക്കും. രക്തദാനത്തിനായി ഈ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 7916 6358 , 24451726 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.