Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 17:48 IST
Share News :
ആലുവ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാല്പതാമത് ജില്ലാ സമ്മേളനം 2024 നവംബർ 26ന് ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ വച്ച് നടക്കുകയാണ്. രാവിലെ 9 മണിക്ക് എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് സജി മാർവൽ പതാക ഉയർത്തുന്നു. 9. 15 ന് മുൻ സംസ്ഥാന പ്രസിഡണ്ടും ഫോട്ടോഗ്രാഫി ഡയറക്ടർ ആയ ടി .ജെ.വർഗീസ് ഫോട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം നിർവഹിക്കുന്നു 9 30ന് മുൻ സംസ്ഥാന പ്രസിഡണ്ട് എം.ആർ.എൻ പണിക്കർ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യുന്നു രാവിലെ 9:45ന് ആലുവ എംഎൽഎ അൻവർ സാദത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുന്നു പത്തൊമ്പതാമത് വിൻസൻറ് മോണാലിസ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാന വിതരണം എംഎൽഎ നിർവഹിക്കുകയും അതോടൊപ്പം സിനിമ അഭിനേതാവ് സ്ക്രിപ്റ്റ് റൈറ്ററുമായ റഫീഖ് ചൊക്ലിയെ ആലുവ മേഖലയുടെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്യുന്നു ദേശീയ സംസ്ഥാന തലത്തിൽ അവാർഡ് നേടിയ ഫോട്ടോഗ്രാഫർമാരെ ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ ആദരിക്കുന്നു.ആലുവ മേഖലയിലെ 40 വർഷം പൂർത്തിയാക്കിയ എ കെ പി എ അംഗങ്ങളായ ഫോട്ടോഗ്രാഫർമാരെ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ആദരിക്കുന്നു വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന ട്രഷറർ ഉണ്ണി കൂവോടും, എക്സലൻസി അവാർഡ് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളിയും മുനിസിപ്പൽ വാർഡ് കൗൺസിലർ മിനി ബൈജുവും ചേർന്ന് നിർവഹിക്കുന്നു
സംസ്ഥാന തലത്തിൽ ജേതാക്കളായ ജില്ലാ ക്രിക്കറ്റ് ടീമിനെ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ ജയ്സൺ ഞൊങ്ങിണിയിൽ ആദരിക്കുന്നു. 2024 നവംബർ 25 ആം തീയതി വൈകുന്നേരം നാലുമണിക്ക് എ.കെ.പി.എ സ്ഥാപക നേതാവ് ജോസഫ് ചെറിയാന്റെ വസതിയിൽഅദ്ദേഹത്തിൻറെ മകൻ പി.ജെ ചെറിയാനിൽ നിന്നും സമ്മേളനചീഫ് കോഡിനേറ്റർ ബാബു പുലിക്കോട്ടിൽ സംഘടനയുടെ ശുഭ്രപതാക സ്വീകരിച്ച് വൈകുന്നേരം 4 30ന് ആലുവ പുളിഞ്ചോട് കവലയിൽ നിന്നും ഇരുചക്ര റാലിയോട് കൂടി സമ്മേളന നഗരിയിൽ എത്തിച്ചേരുന്നു.
Follow us on :
More in Related News
Please select your location.