Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2024 11:54 IST
Share News :
മഞ്ചേരി: പ്രമുഖ മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളേജ് മുൻ പ്രഫസറുമായ മുഹമ്മദ് ഹസന്റെ ഭാര്യ ആയിഷ ഹസൻ (72) നിര്യാതയായി. മഞ്ചേരി തട്ടായിൽ കുടുംബാംഗം ആണ്. മൃതദേഹം 12 മണി വരെ രാമനാട്ടുകര ഐക്കരപ്പടി എം.ആർ.പി.എൽ. പെട്രോൾ പമ്പിന് സമീപത്തെ മകൻ ഡോ. അനീസ് അലിയുടെ വീട്ടിൽ.
തുടർന്ന് മഞ്ചേരി ആനക്കയം ചെക്കപോസ്റ്റ് 'സ്നേഹമന' വീട്ടിൽ. മയ്യത്ത് നമസ്കാരം വൈകീട്ട് 5നു ആനക്കയം ചെക്ക്പോസ്റ്റ് 'വാദിറഹ്മ' മസ്ജിദിൽ.
മക്കൾ: ഡോ. ജൗഹർ അലി (മന:സ്നേഹ ഹോസ്പിറ്റൽ, മുട്ടിപ്പാലം, മഞ്ചേരി), ഡോ. അനീസ് അലി (മന:ശാന്തി ഹോസ്പിറ്റൽ, ഐക്കരപ്പടി, രാമനാട്ടുകര), ഡോ. അബ്ദുല്ല സമീർ ജീജു (കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ചേർപ്പുളശ്ശേരി), യാസീനുൽ ഹസൻ (സിഇഒ, സി & എച്ച് ഇന്റർനാഷണൽ, ദുബായ്), സാജിത. മരുമക്കൾ: സലീം (എൻജിനീയർ, കോഴിക്കോട്), ബുഷ്‌റ, റെജുല (കൊണ്ടോട്ടി), റൂബി (ഫറോക്ക്), നൈസി നവാസ് പൂനൂർ.
Follow us on :
Tags:
More in Related News
Please select your location.