Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 18:33 IST
Share News :
മസ്കറ്റ്: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർഫീ ഇരട്ടിയാക്കിയ നടപടി പ്രവാസികളോട് കാണിക്കുന്ന അനീതിയാണ്. അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധനമൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീയിൽ വർധനയെന്ന് വെള്ളിയാഴ്ച്ച ചേർന്ന ആർ എം എ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായപ്പെട്ടു. എയർപോർട്ട് യൂസർഫീ പിൻവലിക്കാൻ അധികൃതർ തയ്യാറാവണമെന്നും ആർ എം എ യോഗത്തിൽ ആവശ്യപ്പെട്ടു.
ആർ എം എ എക്സിക്യൂട്ടീവിലേക്ക് പുതുതായി തെരെഞ്ഞെടുത്ത ആഷിക് സക്കറിയ, ബിൻസി സിജോയ് എന്നിവരെ യോഗം അഭിനന്ദിച്ചു. ആർ എം എ വനിത വിങ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വരുന്ന ഓഗസ്റ്റ് -30 ന് ആർ എം എ സംഘടിപ്പിക്കുന്ന ഫാമിഫെസ്റ്റ് 2024 വലിയ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അദ്യക്ഷത വഹിച്ച യോഗത്തിൽ ജ. സെക്രട്ടറി സുനിൽ നായർ സ്വാഗതവും കമ്മറ്റി അംഗങ്ങളായ പ്രദീപ്, ഷാജഹാൻ, സുജിത്ത് സുഗുണൻ, ബിൻസി സിജോയ് എന്നിവർ സംസാരിച്ചു ആർ എം എ ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.