Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 14:44 IST
Share News :
തലയോലപ്പറമ്പ്: ഒഴിവ് സമയങ്ങളിൽ മൊബൈൽ ഫോണിലൂടെ ദിവസവും വരുമാനം സമ്പാദിക്കാമെന്ന് വാട്സാപ്പിലൂടെ വന്ന പരസ്യത്തിൽ പണം നിക്ഷേപിച്ച തലയോലപ്പറമ്പ് സ്വദേശിയായ സർക്കാർ ജീവനക്കാരന് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 9 ലക്ഷം രൂപ. തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. കോഴിക്കോട് ചേരുപ്പ പാരായിൽമീതേൽ റോഷൻ നജീർ (28) ആണ് പിടിയിലായത്.
കരിപ്പാടം തട്ടാവേലി സ്വദേശിയായ സർക്കാർ ജീവനക്കാരനാണ് പണം നഷ്ടമായത്.കഴിഞ്ഞ മാസം മൂന്നിന് ഇയാളുടെ വാട്സാപ്പ് നമ്പരിലേക്ക് പണം സമ്പാദിക്കാമെന്ന് പരസ്യം വന്നതിനെ തുടർന്ന് ജീവനക്കാരൻ അതിൻ്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും മൊബൈൽ ഫോൺ വഴി ഒഴിവ് സമയങ്ങളിൽ വെർച്വൽ ഹോട്ടൽ റിസർവേഷൻ ബിസിനസ് ചെയ്തു ദിവസവും നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതി ഇയാളെ പറഞ്ഞു വിശ്വസിപ്പിക്കുകയുമായിരുന്നു. ഇതിൻ്റെ ആദ്യപടിയായി യുവാവ് 10,000 രൂപ തൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും നിമിഷങ്ങൾക്കകം ഇതിൻ്റെ ലാഭവിതമായി 10% തുക അക്കൗണ്ടിൽ ലഭിക്കുകയുമായിരുന്നു. ഇതെ തുടർന്ന് ബിസിനസ്സിൽ വിശ്വാസം വന്ന യുവാവ് ഇത്തരത്തിൽ ആദ്യ ദിവസങ്ങളിൽ കിട്ടിയ ലാഭവും 9 ലക്ഷം രൂപയും കൂട്ടി ബിസിനസ്സിലേക്ക് വീണ്ടും നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് ഈ അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാൻ പറ്റാതെ വന്നതോടെ തട്ടിപ്പ് മനസ്സിലാക്കുകയും എൻ സി ആർ ബി പോർട്ടലിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായി നടത്തിയ അന്വോഷണത്തിലൂടെ കോഴിക്കോട് നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.