Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 20:51 IST
Share News :
റച്ചി കൊടുത്ത വകയിലുള്ള പണം കിട്ടുന്നതിന് വേണ്ടി തട്ടുകടക്കാരനെ കടയിൽ കയറി മാരകമായി കുത്തി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടൂർ റോഡിലുള്ള ബിവറേജിന് സമീപം തട്ടുകട നടത്തുന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എടതിരിഞ്ഞി പോത്താനി സ്വദേശിയായ നിഷാദ് (37) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്…
എടതിരിഞ്ഞി സ്വദേശിയായ അണകുത്തിപറമ്പിൽ വീട്ടിൽ സിജേഷ് 46 വയസ് എന്നയാൾ ഇരിങ്ങാലക്കുട ബീവറേജിന് അടുത്ത് തട്ടുകട നടത്തുന്നുണ്ട്, എടതിരിഞ്ഞിയിൽ ഇറച്ചി കച്ചവടം നടത്തുന്ന എടതിരിഞ്ഞി പോത്താനി സ്വദേശി നിന്ന് സിജേഷ് ഇറച്ചി വാങ്ങിയതിന് പണം കൊടുക്കാനുണ്ട്, ഈ പണം ചോദിച്ച് 27-02-2025 തിയ്യതി വൈകീട്ട് 09.00 മണിയോടെ നിഷാദ് തട്ടുകടയിൽ എത്തുകയും സിജേഷുമായി തർക്കത്തിലാവുകയും നിഷാദ് കത്തി ഉപയോഗിച്ച് സിജേഷിനെ വയറിൽ കത്തി കൊണ്ട് കുത്തി മാരകമായ പരിക്കേൽപ്പിക്കുകയുമാണ് ഉണ്ടായത് …
ഈ സംഭവത്തിൽ സിജേഷിന് വയറിൽ ഗുരുതരമായ പരിക്ക് പറ്റി തൃശ്ശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്...
സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഷാദിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, ബി. കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലൂടെയാണ് എടതിരിഞ്ഞിയിൽ നിന്ന് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്…
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർ ശ്രീധരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉമേഷ്.കെ.വി, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്.എം.ആർ, കൃഷ്ണദാസ്, രെജീഷ്, ശരത്ത്, ഫ്രെഡി റോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
Follow us on :
Tags:
More in Related News
Please select your location.