Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശ്രയ മെഡി എയ്ഡും,ഐഎംഎയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

23 Jul 2024 20:43 IST

MUKUNDAN

Share News :

ചാവക്കാട്:ആശ്രയ മെഡി എയ്ഡും,തൃശൂർ ഐഎംഎയും സംയുക്തമായി ചാവക്കാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് രക്തദാന ക്യാമ്പ് നടത്തി.പ്രശസ്ത സിനിമാ,നാടക നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം നിർവഹിച്ചു.രക്തം എന്നുള്ളത് ജീവനാണ് രക്തദാനം ജീവ ദാനത്തിന് തുല്യമാണ് ആശ്രയ എന്ന സംഘടന നടത്തിക്കൊണ്ടിരിക്കുന്നതെന്നും,ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യകുലത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.ആശ്രയ മെഡിഎയ്ഡ് പ്രസിഡന്റ്‌ അബ്ദുസ്സമദ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു.ചാവക്കാട് പ്രസ്സ് ക്ലബ് പ്രസിഡന്റും,മാധ്യമ പ്രവർത്തകനുമായ കെ.സി.ശിവദാസ്,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ എം.കെ.അസ്‌ലം,ആൽഫ പാലിയേറ്റീവ് പ്രസിഡന്റ്‌ ശംസുദ്ധീൻ വലിയകത്ത് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ആശ്രയ വൈസ് പ്രസിഡന്റ്‌ സി.ആർ.ഹനീഫ സമാപനം നിർവഹിച്ചു.ആശ്രയ ജനറൽ സെക്രട്ടറി ഫൈസൽ ഉസ്മാൻ സ്വാഗതവും ട്രെഷറർ ബാബു നസീർ നന്ദിയും പറഞ്ഞു.നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി.

Follow us on :

More in Related News