Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 03:12 IST
Share News :
ദോഹ : ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലുവിൻ്റെ മകൻ ഫൈസലാണ് (44) മരിച്ചത്. ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ഫൈസൽ.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. വ്യാഴം രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ അന്വേഷിച്ചെത്തിയവരാണ് ഫൈസലിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഒരു വർഷം മുമ്പാണ് ഫൈസൽ അവധിക്ക് നാട്ടിലെത്തി തിരിച്ച് ഖത്തറിലേക്ക് മടങ്ങിയത്. മാതാവ് നഫീസ. ഭാര്യ ഷാഹിന. മകൾ നിത ഫാത്തിമ.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഖത്തറിലെ സുഹൃത്തുക്കൾ അറിയിച്ചു.
Follow us on :
Tags:
Please select your location.