Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബൂദബിയില്‍ കാണാതായ മലയാളി യുവാവ് ദുബൈയില്‍ മരിച്ച നിലയില്‍.

30 Aug 2024 01:34 IST

- ISMAYIL THENINGAL

Share News :

ദുബായ്: അബുദാബിയിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ദുബൈയില്‍ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടത്തിൽ ഡിക്‌സൺ സെബാസ്റ്റൻ (26) ആണ് മരിച്ചത്. ദുബൈയില്‍ പാലത്തില്‍ നിന്നു ചാടി മരിച്ചതാണെന്നാണ് വിവരം.

കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബുദാബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് റിപ്പയറിങ് വിഭാഗത്തിലായിരുന്നു ജോലി. ദുബൈ ഷെയ്ഖ് സായിദ് റോഡിൽ സബീൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Follow us on :

More in Related News