Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 04:38 IST
Share News :
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ അഞ്ചുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.ബർവാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്.
താമസസ്ഥലത്തിന്റെ എതിർവശത്തുള്ള പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
പൊഡാർ പേൾ സ്കൂളിലെ കെ.ജി വിദ്യാർത്ഥിയാണ് അദിത് രഞ്ജു.
അച്ഛൻ രഞ്ജു കൃഷ്ണൻ ഐ.ടി മേഖലയിൽ ജോലി ചെയ്യുകയാണ്.അമ്മ മെറ്റിറ്റോയിലാണ് ജോലി ചെയ്യുന്നത്. സഹോദരൻ: ആര്യൻ (മൂന്നാം ക്ലാസ്). നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.