Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 17:11 IST
Share News :
മുക്കം: മുക്കം നഗരസഭ കൃഷിഭവൻ്റെ സഹകരണത്തിൽ ജൈവ പച്ചക്കറികളുടെ വിപുലമായ വിഭവങ്ങൾ ശേഖരിച്ചുള്ള ജീവനീ പച്ചക്കറി ചന്ത സജീവതയിൽ ' മണാശ്ശേരി അങ്ങാടിയിൽ നിന്ന് 100 മീറ്റർ അകലെ പ്രകൃതി തത്വമായ സംവിധാനത്തിൽ ഒരു കൂട്ടം ജൈവ കർഷകർ ഒരുക്കിയ ഔട്ട് ലറ്റിലാണ് ജീവനി ചന്ത പ്രവർത്തിക്കുന്നത്. മുക്കം നഗരസഭയിലെ നൂറോളം ജൈവ കർഷകർ കൃഷി ചെയ്ത വിഭവങ്ങൾ ജീവനി ചന്തയിൽ വിൽപ്പനക്കായി എത്തുന്നത്. നേന്ത്രക്കായ ചേമ്പ്, വെണ്ട പാവക്ക പടവലം,പച്ചമുളക് വഴുതിന, ഉരുളൻ ചിരങ്ങ പപ്പായ, ഞാലിപ്പൂവൻ , പൂവൻ, വെണ്ണീർ പൂവൻ പയറ് ചീരയില, വായ തട്ട, മത്തൻ,തുടങ്ങി ജൈവകൃഷിയിലൂടെ മാത്രം വിളവെടുത്ത വിഭവങ്ങളാണ് ചന്തയിൽ വിൽപ്പന നടത്തുന്നത്. രാവിലെ 9 മണി മുതൽ കർഷകര വിളകളുമായി ഔട്ട്ലറ റിൽ എത്തുന്നുണ്ട്. വൈകുന്നേരത്തോള o എല്ലാം വിറ്റഴിക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. കർഷകരുടെ കൂട്ടായ്മയിൽ ആറ് ലക്ഷം രൂപ നിക്ഷേപമുണ്ട്. ഇതിൽ ഒരു ലക്ഷം രൂപ വിതം പലിശയില്ലാതെ കർഷകർക്ക് കൃഷിയിറക്കാൻ ലോണ് നൽകുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. അതേസമയം മുക്കം നഗരസഭ കൃഷി ഭവൻ്റെ എല്ലാ പിൻതുണയും നൽകുന്നതിനാൽ കാർഷിക മേഖലയിൽ കർഷകർക്ക് ഉണർവ്വായി മാറിയിട്ടുണ്ട്. നഗരസഭയിലെ ജൈവ മാതൃകയിൽ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വീട്ടുകാരിൽ നിന്ന് വിളവുകൾ ജീവനി ഔട്ട് ലറ്റിൽ സ്വീകരിക്കുന്നു. മറ്റു മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന തുകയേക്കാൾ അഞ്ച് മുതൽ പത്ത് രൂപ കിലോഗ്രാമിന് അധികമായി നൽകും. അതേസമായ മിതമായ വിലയിൽ ഉപഭോഗ്താക്കൾക്ക് നൽക്കുകയും ചെയ്യും. അടുത്ത വർഷം മുക്കം നഗരസഭ ബജറ്റിൽ ജീവനി ചന്ത വിപുലമാക്കാനുള്ള പണം ലഭ്യമാക്കാനുള്ള നിവേദനം സമർപ്പിക്കുമെന്നും മുക്കം നഗരസഭ കൃഷിഭവൻഓഫീസ്സർ റിംസി ടോം എൻലൈറ്റ് നൂസ്സിനോട് പറഞ്ഞു. കൂടുതൽ കർഷകരെ ഇത്തരം സംരഭവത്തിലേക്ക് ആകർഷിക്കാൻ പദ്ധതികൾ ആവിഷ്ക്കരിക്കും. അവർ പറഞ്ഞു. നിലവിൽ ജീവനി ചന്തയിൽ നിരവധി കർഷകരാണ് വിഭവങ്ങൾ എത്തിക്കുന്നു. ഇവയുടെ പണം പിറ്റേ ദിവസം തന്നെ കർഷകർക്ക് നൽകുന്നതായ ചന്തയുടെ ചുമതല യുള്ള വിനോദ് മണാശ്ശേരി പറഞ്ഞു. ജൈവ കർഷകരുടെ കൂട്ടായ്മയിൽ പതിനൊന്ന് ഏക്കർ തണ്ണിമത്തൻ കൃഷിയാരംഭിച്ചിട്ടുണ്ട്. ഇവയുടെ വിളവെടുപ്പിന് ശേഷം ജീവനി ചന്തമുഖേന വിറ്റഴിക്കും.
ജീവനി ചന്തമുഖേന തങ്ങൾ കൃഷി ചെയ്യുന്ന വിളകൾക്ക് മാന്യമായ വില ലഭിക്കുന്ന തിനാൽ വലിയ അനുഗ്രഹമാണന്ന് കർഷകൻ ബഷീർ അമ്പലത്തിങ്കൽ എൻ ലൈറ്റ് നൂസിനോട് പറഞ്ഞു..തൻ്റെ പപ്പായ തോട്ട കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയതായും ബഷീർ പറഞ്ഞു. കുത്തരി, മട്ട അരി, രക്തശാലി നെല്ല് അരിയും ചന്തയിൽ . മഞ്ഞൾ, ചേമ്പ് ഇഞ്ച് എന്നിവയുടെ വിത്തുകളും ലഭ്യമാണ്. വിഷുവിനോടനുബന്ധിച്ച് കൂടുതൽ വിപുലമാക്കാനും ലക്ഷ്യമിടുന്നുണ്ട്. ജീവനി പച്ചക്കറി ചന്തയിലെ ജൈവ വിഭവങ്ങളായതിനാൽ ആവശ്യക്കാർ ഏറെയാണ്. ജീവനി ചന്ത മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കെ. മോഹൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസ്സർ റിംസി ടോം, ഡപ്യൂട്ടി ചെ
യർ പേഴ്സൺ അഡ്വ കെ
പി. ചാന്ദിനി വിനോദ് മണാശ്ശേരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.