Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സയിലിരിക്കെ കൊച്ചി പനമ്പിള്ളി നഗർ സ്വദേശി സൗദിയിൽ നിര്യാതനായി.

06 Jul 2024 03:52 IST

ISMAYIL THENINGAL

Share News :

ദമാം(സൗദി): കഴിഞ്ഞ മൂന്ന് മാസത്തോളമായി ദമാം അൽ മന ഹോസ്പിറ്റലിൽ ചികിത്സയിലായിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശി ഷൈറിസ് അബ്ദുൽ ഗഫൂർ ഹസ്സൻ (43) ആണ് ചികിത്സക്കിടെ മരിച്ചത്.

പതിനേഴ് വർഷത്തോളമായി ദമാമിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്.

ഭാര്യ: ഹിസത്ത്. മക്കൾ: റയാൻ, ഹംദാൻ. പിതാവ്: അബ്ദുൽ ഗഫൂർ, മാതാവ്: കുഞ്ഞു മോൾ.

നിയമ നടപടി ക്രമങ്ങൾപൂർത്തിയാക്കി മയ്യിത്ത് ദമാമിൽ തന്നെ മറവ് ചെയ്യുന്നതിനായി സാമൂഹ്യ പ്രവർത്തകൻ ഹുസൈൻ നിലമ്പൂർ സഹായവുമായി രംഗത്തുണ്ട്.

Follow us on :

More in Related News