Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി.

05 Sep 2024 21:53 IST

Jithu Vijay

Share News :

അർജൻ്റീന : കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തിലെ അർജന്റീന ഫാൻ ബേസിനെ എല്ലായിപ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി AFA അറിയിച്ചു  


അന്താരാഷ്ട്ര സൗഹൃദമത്സരത്തിന്റ വേദിയായി കേരളത്തിന്റെ സജീവ സാധ്യത ചർച്ചയായി. അതിനെ തുടർന്ന് 

അസ്സോസിയേഷൻ ഉടൻ തന്നെ കേരളം സന്ദർശിക്കുന്നതിന് താല്പര്യം അറിയിച്ചു 

AFA യുടെ ഫുട്ബോൾ അക്കാഡമികൾ സർക്കാരുമായി ചേർന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കുവാനും താല്പര്യം അറിയിച്ചു.


സംഘം സ്പെയിൻ Higher Sports council മായി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്തിലെ കായിക സമ്പദ്  വ്യവസ്ഥയുടെ വളർച്ചയ്ക്ക് സ്പോർട്സ് കൗണ്സിലിന്റെ പങ്കിനെ കുറിച്ച് ചർച്ച ചെയ്തു.  ഹൈ പെർഫോമൻസ് സെന്ററുകളും സന്ദർശിച്ചു.

സംസ്ഥാനത്തെ നിലവിലുള്ള സെന്ററുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും സ്പോർട്സ് എക്സലൻസി നോടൊപ്പം സ്പോർട്സ് അനുബന്ധ സോഫ്റ്റ് സ്കിൽ ഡവലപ്പ്മെൻ്റിലും

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിതും ചർച്ചയിൽ വിഷയമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന സ്പോർട്സ് സയൻസ് ഇന്സ്ടിട്യൂട്ടിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തി.

Follow us on :

More in Related News