Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 19:21 IST
Share News :
മലപ്പുറം : ജൂൺ എട്ടു മുതൽ 15 വരെ പാനീയ ചികിത്സ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു.
വയറിളക്കരോഗ ചികിത്സയിൽ ORS ന്റെ പ്രാധാന്യം , ORS തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തിൽ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിർജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്.
വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാം
വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വ്യക്തിശുചിത്വം പാലിക്കുക.
മലമൂത്ര വിസർജ്ജനം ശൗചാലയങ്ങളിൽ മാത്രം നടത്തുക.
ശൗചാലയം ഉപയോഗിച്ചതിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ഭക്ഷ്യവസ്തുക്കൾ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.
വൃത്തിയുള്ള ഇടങ്ങളിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുക.
വയറിളക്കരോഗം ഉണ്ടായാൽ ഉടൻതന്നെ ORS (Oral Rehydration Solution) നൽകുക.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലും ORS ഡിപ്പോകളിലും ORS സൗജന്യമായി ലഭ്യമാണ്.
ORS കുടിക്കുന്നതുമൂലം രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കും.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഒ. ആർ. എസി നൊപ്പം സിങ്ക് ഗുളികയും നൽകേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.