Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 03:13 IST
Share News :
ബുറൈദ (സൗദി): മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ - ഖസീം പ്രവിശ്യയിലെ ബുറൈദക്കടുത്തുള്ള ഉനൈസയിൽ കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയുമാണ് (32) മരിച്ചത്.
ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും, പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് എത്താത്തതിനെ തുടർന്ന് ശരത്തിനെ സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ച് താമസ സ്ഥലത്തെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിന്റെ സഹായത്തോടെ വാതിൽ തുറന്ന് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണങ്ങളൊന്നും വ്യക്തമല്ല.
മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘ കാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലികൾ ചെയ്തു വരികയായിരുന്നു ശരത്. നാലു വർഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.
ശരത്തിന്റെ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങൾ: പ്രവീൺ, പ്രിയ.
Follow us on :
Tags:
More in Related News
Please select your location.