Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദിയിലെ അൽഖോബാറിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

29 Aug 2024 17:07 IST

ISMAYIL THENINGAL

Share News :

ദമാം: ത്രിക്കരുവ സ്വദേശികളായ അനൂപ് മോഹൻ (37) ഭാര്യ രമ്യ മോൾ (28) എന്നിവരെയാണ് ഖോബാർ തുഖ്ബയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ അഞ്ചു വയസ്സുള്ള മകളുടെ കരച്ചിൽ കേട്ട അയൽവാസികൾ എത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ഭർത്താവിനെയും സമീപത്തെ കട്ടിലിൽ മരിച്ചു കിടക്കുന്ന ഭാര്യയുടെയും മൃതദേഹങ്ങൾ കാണാനിടയാകുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അൽ ഖോബാർ പോലീസ് എത്തി മകൾ ആരാധ്യയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.


രണ്ട് മൂന്ന് ദിവസമായി അമ്മ കട്ടിലിൽ മിണ്ടാതെ കിടക്കുകയാണ് എന്നായിരുന്നു കുഞ്ഞിന്റെ മൊഴി.

കുഞ്ഞിനെയും തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം നടത്തിയതായും കുഞ്ഞിന്റെ കരച്ചിൽ കണ്ട് അച്ഛൻ പുറത്ത് പോകുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

കുഞ്ഞിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് ഇവളുടെ അച്ഛൻ ആത്മഹത്യ ചെയ്‌തതാവാം എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കുഞ്ഞിനേയും കൊല്ലാനുള്ള ശ്രമം നടത്തിയതായും കുഞ്ഞിൻ്റെ കരച്ചിലിനെ തുടർന്ന് അച്ഛൻ ഇറങ്ങി പോയതായും കുഞ്ഞു സംസാരത്തിനിടയിൽ പറയുന്നുണ്ട്. പിന്നീട് അച്ഛൻ തൂങ്ങി നിൽക്കുന്നതായി കണ്ടതിനെ തുടർന്ന് വീണ്ടും നിലവിളിക്കുകയയിരുന്നെന്നും ആരാധ്യ പോലീസിനോട് പറഞ്ഞു.


അമ്മയെ കുറിച്ച് അന്വേഷിച്ചപ്പോൾ രണ്ടു മൂന്നു ദിവസമായി ഒന്നും സംസാരിക്കാതെ അമ്മ കട്ടിലിൽ തന്നെ കിടക്കുകയയിരുന്നെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ സംസാരത്തിൽ നിന്നും അമ്മ രമ്യ മോൾടെ മരണം നേരത്തെ സംഭവിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം. ഏതായാലും പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ രമ്യയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാൻ കഴിയൂ എന്നും പോലീസ് അറിയിച്ചു. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. 

Follow us on :

More in Related News