Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 13:54 IST
Share News :
തലയോലപ്പറമ്പ്: വസ്തുവിന്റെ ആധാരം ഈടായി നൽകി എടുത്ത വായ്പാ കുടിശ്ശിക തീർത്ത് ആധാരം തിരികെ എടുത്തു നല്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ തലയോലപ്പറമ്പ് നിർഭയാ വെൽഫെയർ അസോസിയേഷൻ്റെ ഡയറക്ടർക്കും മനേജർക്കുമെതിരെ പോലിസ് കേസ്സടുത്തു. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന നിർഭയ സോഷ്യൽ വെൽഫെയർ അസോസിയേഷൻ എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർ
ചെങ്ങനാശ്ശേരി കുരിശുംമൂട് വല്ലൂപ്പറമ്പിൽ വീട്ടിൽ അശ്വതി (50), സ്ഥാപനത്തിൻ്റെ മാനേജർ അനീഷ് (40) എന്നിവർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഉദയനാപുരം
വാഴമന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്സെടുത്തത്.
വൈക്കം സെൻട്രൽ ഹൗസിംഗ് സൊസൈറ്റിയിൽ നിന്നും യുവതി എടുത്ത വായ്പാ കുടിശ്ശിക തീർത്ത് ആധാരം തിരികെ എടുത്തു നല്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച്
6,000 രൂപ സ്ഥാപനത്തിൻ്റെ മാനേജർ ഗൂഗീൾ പേ വഴി വാങ്ങിയ ശേഷം മൂന്ന് മാസം കഴിഞ്ഞും ആധാരം എടുത്തു നല്കാതെയും വാങ്ങിയ പണം തിരികെ നൽകാതെയും വന്നതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
അയർക്കുന്നത്ത് ഹെഡ് ഓഫീസ് ഉള്ള സ്ഥാപനം മൂന്ന് മാസം മുമ്പാണ് തലയോലപ്പറമ്പിൽ ബ്രാഞ്ച് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
അഞ്ചുലക്ഷം രൂപ വരെ ലോൺ അടക്കാൻ നിവൃത്തിയില്ലാത്ത ആളുകളുടെ കടബാധ്യത ഏറ്റെടുത്തും അവരെ സഹായിക്കുകയാണ് ലക്ഷ്യം എന്നും കാട്ടിയാണ് ഇവർ പരസ്യം ചെയ്തിരുന്നത് . അയർക്കുന്നത്തെ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. അംഗങ്ങളിൽ നിന്ന് പ്രവേശന ഫീസായി 150 രൂപയും കടബാധ്യത ഏറ്റെടുക്കുകയാണെങ്കിൽ 10,000/- രൂപയുമാണ് അംഗങ്ങളിൽ നിന്ന് വാങ്ങിയിരുന്നത്. ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്നും പണം വാങ്ങിയതായിട്ടാണ്ട് സൂചന. തലയോലപ്പറമ്പിലെ സ്ഥാപനവും ദിവസങ്ങളായി അടഞ്ഞ് കിടക്കുന്ന നിലയിലാണ്. പണം നഷ്ട്ടപ്പെട്ട കൂടുതൽ പേർ പോലീസിൽ പരാതിയുമായി എത്തിയെക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Follow us on :
Tags:
More in Related News
Please select your location.