Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 20:31 IST
Share News :
ചാവക്കാട്:ആയുർവേദത്തിലൂടെ ശരീരവും മനസ്സും ശുദ്ധീകരിക്കാൻ 15 അംഗ ജപ്പാനീസ് സംഘം ചാവക്കാട് ശ്രീചിത്ര ആയൂർഹോമിലെത്തി.10 സ്ത്രീകളും,അഞ്ച് പുരുഷന്മാരും അടങ്ങുന്ന സംഘമാണെത്തിയത്.അക്കുപങ്ച്ചറിസ്റ്റ്,ജൂഡോ,കുങ്ഫൂ,ഫിറ്റ്നെസ്സ്,ട്രെയിനേഴ്‌സ്,ആരോഗ്യപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് ഫ്യൂമി സെയ്‌ത്തോ,സെൻ എന്നിവരുടെ നേതൃത്വത്തിൽ ഇവിടെയെത്തിയത്.അഞ്ചുദിവസം സംഘം ഇവിടെ ഉണ്ടാകും.മാനസികമായി ഏറെ ആഹ്ലാദവും,സന്തോഷവും പകരുന്നതാണ് കേരളത്തിന്റെ പ്രകൃതിയെന്ന് ഇവർ പറയുന്നു.ആദ്യമായാണ് സംഘം ഇന്ത്യയിൽ എത്തുന്നത്.മാനസിക സമ്മർദ്ദത്തിൽ നിന്നുള്ള പരിഹാരം ആയുർവേദത്തിലൂടെ കിട്ടിയതിലുള്ള സന്തോഷവും അംഗങ്ങൾ പങ്കുവെച്ചു.അടുത്ത വർഷവും ഇവിടെയെത്തുമെന്ന് പറഞ്ഞു.കേരളത്തിൻറെ പ്രകൃതി ഭംഗിയും,വെജിറ്റേറിയൻ ഭക്ഷണവും സംതൃപ്തി നൽകി.പുലർച്ചെ മുതൽ യോഗ പരിശീലനം,തുടർന്ന് കർക്കടക കഞ്ഞി,കർക്കടക ചികിത്സ,ആയുർവേദ ക്ലാസുകൾ എന്നിവ ഉണ്ടായി.ഡോ.പി.വി.മധുസൂദനൻ,ഡോ.പ്രതിഭ മധുസൂദനൻ,ഡോ.നേഹ,ഡോ.അൻഷിത,മാനേജർ രാമദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.