Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 20:45 IST
Share News :
മലപ്പുറം : പെരിന്തൽമണ്ണയിൽ ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ (58 വയസ്സ്) അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസ്സിലാണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്. ചാരായ നിർമ്മാണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.
പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കുഞ്ഞാലൻ കുട്ടി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സായിറാം, സിവിൽ എക്സൈസ് ഓഫീസർമാരായ നിബുൺ, രാജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസീത മോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പുഷ്പരാജ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.