Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2025 15:27 IST
Share News :
വൈക്കം: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 20 കാരിയെ അവശ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺ കുട്ടിയുടെ ആൺസുഹൃത്ത്
പോലീസ് കസ്റ്റഡിയിൽ.
തലയോലപ്പറമ്പ് മിഠായിക്കുന്നം സ്വദേശിയെയാണ് ബുധനാഴ്ച പുലർച്ചെ ചോറ്റാനിക്കര പോലീസ് തലയോലപ്പറമ്പിലെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുത്തത്.
വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞാണ് എത്തിയതെന്നും മരിച്ചെന്നു കരുതിയാണ് സ്ഥലം വിട്ടതെന്നും യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവിൽ ഉറുമ്പ് അരിച്ച നിലയിൽ ആയിരുന്നു. നിലവിൽ പെൺകുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.
ലഹരി കേസിലെ പ്രതിയാണ് യുവാവ്. പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ. വൈക്കം, കടുത്തുരുത്തി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ്സുണ്ട്. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്.
ക്രൂരമർദ്ദനത്തിനു ശേഷം മരിച്ചെന്നു കരുതി സ്ഥലം വിട്ടെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ഇയാളെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Follow us on :
Tags:
More in Related News
Please select your location.