Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 07:01 IST
Share News :
ആളൂർ:
ആളൂർ ഗ്രാമപഞ്ചായത്തിൽ 7-ാം വാർഡിൽ കാൽവരിക്കുന്ന് ദേശത്ത് താമസിക്കുന്ന വടക്കൻ റോബിൻ ഭാര്യ സിജി (43) ഇരുവൃക്കകളും പ്രവർത്തന രഹിതമായി.
ആഴ്ച്ചയിൽ മൂന്ന് ദിവസം വീതം ഡയാലിസിസ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. ജീവൻ നിലനിർത്താനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കിഡ്‌നി മാറ്റി വയ്ക്കുക അല്ലാതെ മറ്റു ചികിത്സയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ 2024 ജൂലൈ 28 ന് ആണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കും ഏകദേശം 25 ലക്ഷം രൂപയോളം വേണ്ടിവരും. ആളൂർ സെൻ്റ് ജോസഫ് സ്ക്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരനായ ഭർത്താവായ റോബിന് മറ്റു വരുമാന മാർഗങ്ങളില്ല. പ്രായമായ മാതാവും ഭർത്താവും കുട്ടികളും അടങ്ങുന്നതാണ് സിജി യുടെ കുടുംബം.സിജിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിന് സുമനസ്സുകളായ എല്ലാവ രുടെയും സാമ്പത്തിക സഹായം ആവശ്യമാണ്. അതിനായി സിജി ചികിത്സാ ധനസഹായ സമിതി രൂപകരിച്ചിട്ടുണ്ട്.
ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ ചെയർമാനായും
മന്ത്രി ആർ ബിന്ദു, വ്യാകുലമാതാ ചർച്ച് കാൽവരിക്കുന്ന് വികാരി ഫാ. ചാക്കോ കാട്ടുപറമ്പിൽ എന്നിവർ രക്ഷാധികാരികളായും മറ്റ് വിവിധ വ്യക്തികളെ ഭാരവാഹികളായും ഉൾപ്പെടുത്തിക്കൊണ്ടാണ് ചികിസാ സഹായ സമിതി രൂപീകരിച്ചിട്ടുള്ളത് Ac No:118100010001219
IFS code : ITBL0000118
Bank Irinjalakkuda Town Co-Operative Bank
Follow us on :
Tags:
More in Related News
Please select your location.