Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 17:35 IST
Share News :
കോഴിക്കോട് : കോഴിക്കോട് സിറ്റിയിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി 'No Never' ക്യാമ്പയിനുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മയക്കുമരുന്നിന്റെ ദൂഷ്യഫലത്തിനെതിരെ സമൂഹത്തിൽ അവബോധം വർധിപ്പിക്കുകയും, മയക്കുമരുന്നിന്റെ വിപണനം തടയുകയും, ഉപയോഗത്തിൽനിന്ന് പിന്തിരിയാൻ പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും, എല്ലാ തലങ്ങളിലും ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം.
കോഴിക്കോട് സിറ്റി പോലീസ് വിഭാവനം ചെയ്ത 'No Never' പദ്ധതിയുടെ ഭാഗമായി ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കുമായി ചെമ്മങ്ങാട് ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സും, ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും നടത്തി. ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. കിരൺ. സി .നായർ ഉദ്ഘാടനം ചെയ്തു. സ്വാഗതം ശ്രീ സി. സി ഹസ്സൻ (ഹെഡ് മാസ്റ്റർ ), അദ്ധ്യ ക്ഷൻ ശ്രീ ബിച്ചു(PTA പ്രസിഡണ്ട് ) ശ്രീ മുനീബ് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ റാലി ചെമ്മങ്ങാട് ഇൻസ്പെക്ടർ ശ്രീ കിരൺ സി നായർ, MMVHSS പരപ്പിൽ SCHOOL പ്രധാന അധ്യാപകൻ ശ്രീ സി. സി ഹസ്സൻ മാസ്റ്ററും അവർകളും ചേർന്ന് നിർവഹിച്ചു.
കോഴിക്കോട് ജില്ലാ പൊലീസ്, വിവിധ സാമൂഹിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ 'No Never' ക്യാമ്പയിൻ ശക്തമാക്കുന്നുണ്ട്. വിദ്യാർത്ഥികളെയും യുവജനങ്ങളെയും മയക്കുമരുന്നിന്റെ ചതിയിൽ നിന്ന് രക്ഷപ്പെടുത്താൻ സെമിനാറുകൾ, റാലികൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെയുള്ള 'No Never' ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.