Tue Dec 12, 2023 10:56 PM 1ST

Location  

Sign In

12 കിലോ കഞ്ചാവുമായി നലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.

19 Oct 2024 19:30 IST

PEERMADE NEWS

Share News :

കുമളി: 12 കിലോ കഞ്ചാവുമായി നലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്ബം, കുരങ്കമായൻ തെരുവില്‍ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ടി (22) കിഷോർ നാഥ് (27) എഴുമലൈ സ്വദേശി സുരേഷ് (23) എന്നിവരെയാണ് കമ്പം ഇൻസ്പെക്ടർ മുത്തുലക്ഷ്മി, എസ്.ഐ ദേവരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ആന്ധ്ര, ശിലുക്കല്ലൂർ പേട്ടയില്‍ സുഭാനി എന്ന ആളില്‍ നിന്നാണ് സുജിത് കുമാർ കഞ്ചാവ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി പൊലീസ് പറഞ്ഞു. കമ്ബംമെട്ട് റോഡരികിലെ ക്രിക്കറ്റ് ഗ്രൗണ്ടി ചാക്കില്‍ സൂക്ഷിച്ച കഞ്ചാവുമായി വാഹനംകാത്തുനില്‍ക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കമ്ബംമെട്ട് വഴി കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

Follow us on :

More in Related News