Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപന തൊഴിൽ: നേട്ടം കൈവരിച്ച് എൻ.സി.ഡി.സി പൂർവ്വ വിദ്യാർത്ഥികൾ

31 Dec 2024 10:24 IST

Rinsi

Share News :

കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തിവരുന്ന ഇന്റർനാഷണൽ മോണ്ടിസോറി അധ്യാപന കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിജയകരമായി നിയമനം നേടി. 63-ാം ബാച്ചിലെ സോണി ഷഹ്‌ന എസ്, 63-ാം ബാച്ചിലെ ദീന കാജോൾ, 79-ാം ബാച്ചിലെ ദയാന പിഗാരെസ് ഡി, 68-ാം ബാച്ചിലെ റഹീസ ഒ എന്നിവർ സ്‌കൂളുകളിൽ നിയമനം കരസ്തമാക്കിയത്. 

ഷക്കില വഹാബ്, സ്മിത കൃഷ്ണകുമാർ, ഷീബ പി കെ, പി ആനന്ദി എന്നിവരുൾപ്പെടെ എൻ.സി.ഡി.സി മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളുടെ ഇവാലുവേറ്ററുടെയും അഡ്മിഷൻ ഇൻചാർജുകളുടെയും മാർഗനിർദേശപ്രകാരം പരിശീലിച്ചവരാണ് ഇവർ.


സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമായ നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

അതേസമയം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നാല് പൂർവ്വ വിദ്യാർത്ഥികൾക്കും എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു.


മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://ncdconline.org/courses എന്നതിൽ NCDC ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ +919846808283എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow us on :

More in Related News