Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെസ്ന തിരോധാനം;ലോഡ്ജിന്റെ ഉടമയുടെ മൊഴിയെടുത്തു സി.ബി.ഐ; പുതിയ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ജീവനക്കാരിയെ കണ്ടു ഇന്നു മൊഴിയെടുത്തേയ്ക്കും.

21 Aug 2024 06:08 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

. മുണ്ടക്കയം (കോട്ടയം):ജസ്‌ന തിരോധാനം: പെണ്‍കുട്ടിയെ കണ്ടെന്നു പറയുന്ന ലോഡ്ജിന്റെ ഉടമയുടെ മൊഴിയെടുത്തു സി.ബി.ഐ; പുതിയ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ജീവനക്കാരിയെ കണ്ടു ഇന്നു മൊഴിയെടുത്തേയ്ക്കും.


 ആറുവര്‍ഷം മുന്‍പു കോട്ടയംജില്ലയിലെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കാഞ്ഞിരപ്പളളി സെന്റ് ഡോമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെസ്‌ന മരിയ ജെയിസിനോടു സാദൃശ്യമുളള പെണ്‍കുട്ടിയെ താന്‍ തിരോധാനത്തിനു തൊട്ടു മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ വച്ചു കണ്ടുവെന്ന ലോഡ്ജിലെ മുന്‍ ജീവനക്കാരി കോരുത്തോട് , മടുക്ക സ്വദേശിനി യുടെ മൊഴി ഇന്നു സി.ബി.ഐ.രേഖപ്പെടുത്തിയേക്കും.ലോഡ്ജിന്റെ ഉടമ ബിജു സേവ്യറെ മുണ്ടക്കയത്തെ ഗവ.ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തിയ സി.ബി.ഐ. ഇയാളില്‍ നിന്നും വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തി. ലോഡ്ജിലെ മുന്‍ജീവനക്കാരി യുടെ വെളിപ്പെടുത്തിലില്‍ സത്യമില്ലന്നും തന്നോടുള വ്യക്തി വൈരാഗ്യമാണ് ഇത്തരം വെളിപ്പെടുത്തലിനുകാരണമായതെന്നും ഇയാള്‍ സി.ബി.ഐ.യോടു വ്യക്തമാക്കിയതായാണ് അറിയുന്നത്. രാവിലെ 9.30ഓടെ മുണ്ടക്കയത്ത് എത്തിയ സി.ബി.ഐ.സംഘം ബിജുവിനോടു വിശദമായി ചോദിച്ചറിഞ്ഞു. പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ലോഡ്ജിലെ മുന്‍ജീവനക്കാരിയെ നേരില്‍ കണ്ടു മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ എത്തുമെന്നാദ്യം അറിയിച്ചെങ്കിലും ചൊവ്വാഴ്ച എത്താനാവില്ലന്നു പിന്നീട് ഫോണില്‍ ഇവരെ അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് ലോഡ്ജു ഉടമയടെ മൊഴിയെടുത്തത്.ബുധനാഴ്ച ജീവനക്കാരിയെ നേരില്‍ കണ്ടെക്കും.



2018 മാര്‍ച്ച് 22ന് എരുമേലിയില്‍ നിന്നും കാണാതായ മുക്കൂട്ടുതറ സ്വദേശി കോളജ് വിദ്യാര്‍ത്ഥി ജെസ്‌ന മരിയ ജയിംസിനെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടതായി ലോഡ്ജിലെ മുന്‍ ജീവനക്കാരി കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

 ജെസ്‌നയെ കാണാതാവുന്നതിന് രണ്ടു ദിവസം മുമ്പ് ലോഡ്ജിലെത്തിയ ജെസ്‌നയോടു സാദൃശ്യമുളള പെണ്‍കുട്ടിയെ താന്‍ കണ്ടതായാണ് ഇവര്‍ പറഞ്ഞത്..മുണ്ടക്കയം എക്‌സൈസ് റോഡിന് എതിര്‍വശത്ത് പൊലീസ് എയിഡ് പോസ്റ്റിനു സമീപം പ്രവര്‍ത്തിച്ചു വരുന്ന ലോഡ്ജിൽ മുൻപ് ജീവനക്കാരിയായിരുന്നു ഇവര്‍. രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ ലോഡ്ജിലെ സ്‌റ്റെയര്‍കെയ്‌സിനു സമീപമായി പിങ്ക് നിറത്തിലുളള ചുരിദാര്‍ ധരിച്ച പെണ്‍കുട്ടി നില്‍ക്കുന്നതായാണ് കണ്ടു എന്നായിരു വെളിപ്പെടുത്തൽ.പിന്നീട് 25 വയസ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ വെളുത്ത യുവാവ് എത്തുകയും ഇരുവരും ചേര്‍ന്നു 102-ാം നമ്പര്‍ മുറിയിലേക്ക് പോക്കുകയും വൈകിട്ട് നാലുമണിവരെ ഇരുവരും ലോഡ്ജില്‍ തങ്ങിയിരുന്നതായും പറഞ്ഞിരുന്നു. ഇതാണ് സി.ബി.ഐ. ഇവരുടെ മൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തിയത്.

 പെണ്‍കുട്ടിയെ കാണാതായ വിവരം ടെലിവിഷനിലും പത്രങ്ങളിലും ചിത്രങ്ങളടക്കം കണ്ടപ്പോഴാണ് ലോഡ്ജില്‍ എത്തിയ പെണ്‍കുട്ടിയാണ് എന്നത് മനസ്സിലാക്കിയത്. പെണ്‍കുട്ടിയെ കണ്ട ദിവസം ലോഡ്ജ് ഉടമയോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഇവിടെ പലരും വരും അത് അന്വേഷിക്കേണ്ടയെന്നാണ് ഉടമ തന്നോട് ദേഷ്യപ്പെട്ടു പറഞ്ഞതായും ഇവർ ആരോപിച്ചു. പെണ്‍കുട്ടിയുടെ പല്ലില്‍ കമ്പിയിട്ടത് നന്നായി ഓര്‍മ്മയിലുണ്ടന്നും അതാണ് കാണാതായ ജെസ്‌നെയാണന്നു തിരിച്ചറിയാന്‍ തനിക്ക് എളുപ്പമായതെന്നും ഇവര്‍ പറഞ്ഞു.

             പത്രങ്ങളില്‍ ജെസ്‌നയുടെ പടവും 

വാര്‍ത്തയുമെല്ലാം വന്നപ്പോള്‍ താന്‍ ലോഡ്ജ് ഉടമയോടു അന്നു ലോഡ്ജില്‍ വന്ന പെണ്‍കുട്ടിയല്ലെഎന്നു ചോദിച്ചപ്പോള്‍ അതൊന്നും പുറത്തു പറയേണ്ടന്നും ആവശ്യമില്ലാത്ത വിഷയത്തില്‍ ഇടപെടെണ്ടന്നുമായിരുന്നു ഉടമ തന്നോട് പ്രതികരിച്ചത്. പിന്നീട് ലോഡ്ജ് ഉടമയുമായി പിണങ്ങുകയും ജോലിയില്‍ നിന്നും തന്നെ പറഞ്ഞു വിടുകയും ചെയ്തു. ലോഡ്ജില്‍ ജെസ്‌നെയെ കണ്ടതായ വിവരങ്ങള്‍ താന്‍ ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നങ്കിലും ലോഡ്ജ് ഉടമയുടെ സ്വാധീനം മൂലം വെറുതെയായതായി ഇവര്‍ പറഞ്ഞിരുന്നു..   

        2018മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പളളി സെന്റ് ഡോമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ

 വിദ്യാര്‍ത്ഥിനിയായ ജെസ്‌നജെയിംസിനെ വീട്ടില്‍ നിന്നും കാണാതായത്.വീടു വിട്ടിറങ്ങിയ ജെസ്‌ന മുണ്ടക്കയം ഭാഗത്തേക്ക് പോകുന്നതായാണ് കണ്ടത്. മുണ്ടക്കയം ടൗണില്‍ എത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വിവാദമായിരിക്കുന്ന ലോഡ്ജിനു സമീപത്തുളള വ്യാപാര സ്ഥാപനത്തിനു മുന്നിലൂടെ നടന്നുപോകുന്നത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി തൃശ്യത്തില്‍ കണ്ടത്തിയിരുന്നു.ലോക്കല്‍

പൊലീസ്സും ക്രൈബ്രാഞ്ചും പിന്നീടു സി.ബി.ഐ.യും അന്വേഷിച്ചെങ്കിലും ജെസ്‌നെയെകണ്ടെത്താനായില്ല. 2021ഫെബ്രുവരിയിലാണ് സി.ബി.ഐ. കേസ് അന്വേഷണം ഏറ്റെടുത്തത്.


--

Follow us on :

More in Related News