Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 13:54 IST
Share News :
മുക്കം: മലബാറിലെ പുരാതനവും പ്രശസ്തവുമായ വട്ടോളിപ്പറമ്പ് വട്ടോളി ദേവീക്ഷേത്രത്തിലെ പാട്ടുത്സവത്തിന് വർണ്ണാഭമായ തുടക്കമായി. ക്ഷേത്രനടപ്പന്തലിൽ സ്ത്രീകളും കുട്ടികളും മുതിർന്ന പൗരൻമാരുമുൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത സർവ്വൈശ്വര്യപൂജ ഭക്തി സാന്ദ്രമായി.മാവത്തടത്തിൽ രൂപേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പൂജക്കും ലളിതാസഹസ്രനാമാർച്ചനക്കും മുക്കം ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ വത്സൻ മഠത്തിൽ ദീപ പ്രോജ്വലനം നടത്തി. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി താമരക്കുളം ധനേഷ് നമ്പൂതിരി ,ശാന്തി ബംഗ്ലാവിൽ ശങ്കരനുണ്ണി നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.ഞായർ രാവിലെ ആനപ്പുറത്ത് ദേവിയുടെ തിടമ്പേറ്റിയുള്ള പറവെപ്പിൽ നിരവധി ഭക്തർ പങ്കെടുത്തു. ഗോപിക ഹരിഗോവിന്ദൻ്റെ ദേവി മാഹാത്മ്യപാരായണം,ജി.കെ.വാര്യരും സംഘവും അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സ് എന്നിവയും നടന്നു. രാവിലെയും ഉച്ചക്കും രാത്രിയിലുമായി നടന്ന പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കാളികളായി. സാസ്ക്കാരിക സമ്മേളനം ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.ഉത്സവ കമ്മിറ്റി പ്രസിഡൻ്റ് മുക്കം നഗരസഭ കൗൺസിലർ വളപ്പിൽ ശിവൻ അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കൗൺസിലർമാരായ എ. കല്യാണിക്കുട്ടി, വസന്തകുമാരി, ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ, ബോർഡ് അംഗം ഒ.സുഭാഷ്, ക്ഷേമനിധി ബോർഡ് അംഗം കൊല്ലേറ്റ വിഷ്ണു നമ്പൂതിരി, ട്രസ്റ്റി ചെയർമാൻ കാതോട്ട് മനോജ്, വത്സൻ മഠത്തിൽ, എടക്കാട്ടുപറമ്പിൽ മോഹൻദാസ്, എം.ഉണ്ണികൃഷ്ണൻ, എ.വിശാലാക്ഷി എന്നിവർ സംസാരിച്ചു. നവീകരിച്ച ക്ഷേത്ര കുളത്തിൻ്റെ സമർപ്പണവും നടന്നു. ശ്രീകോവിൽ നവീകരണ നിധി പൊയ്യേരി സുനിൽ നഗരസഭ ചെയർമാന് കൈമാറി. വാദ്യമേളങ്ങളുടെയും വിവിധ നിശ്ചല ദൃശ്യങ്ങളോടെയുമുള്ള മാമ്പറ്റ തെക്കു ദേശക്കാരുടേയും മുത്തേരി വടക്ക് ദേശക്കാരുടെയും വരവാഘോഷം വർണ്ണാഭമായി. തായമ്പക, തിരുവാതിര കളി, കരാക്കെ ഗാനമേള, ഫ്യൂഷൻ ഡാൻ്സ്, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.ക്ഷേത്ര നടക്ക് താഴെ ആൽച്ചുവട്ടിൽ നിന്നും പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നടന്ന മുല്ലക്കൽ പാട്ടിന് എഴുന്നള്ളത്തിൽ ഗജവീരൻ ചോയിസൺസ് ഗണപതി അറയിൽ ഭഗവതിയുടെ തിടമ്പേററി. തുടർന്ന് ഇടക്ക പ്രദക്ഷിണം, കൊട്ടിപ്പാടി സേവ, ഈടും കൂറും, നൃത്തം, കളം പ്രദക്ഷിണം, കളംപൂജ, കളം മായ്ക്കൽ എന്നിവയും നടന്നു.ഉത്സ കമ്മിറ്റി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, ട്രസ്റ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
പാട്ടുത്സവത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടര മുതൽ ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിൽ അരങ്ങേറ്റം തുടങ്ങും. ദാരികവധം തോറ്റംപാട്ട്, വാദ്യസമന്വയം, പ്രഭാഷണം എന്നിവയുമുണ്ടാകും. വൈകുന്നേരം അഞ്ചിനാണ് കേളികൊട്ട്, കൊമ്പു പറ്റ്, കുഴൽപറ്റ്. ഏഴിന് ജയൻവിജയൻ സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ ഇരട്ട തായമ്പകയും നടക്കും. രാത്രി ഒമ്പതതിന് മെഗ തിരുവാതിര, ഫ്യൂഷൻ തിരുവാതിര, നൃത്തങ്ങൾ എന്നിവ അരങ്ങേറും. പത്തിന് ഭഗവതി ആന പുറത്ത് മുല്ലക്കൽ പാട്ടിന്എഴുന്നള്ളും. പതിനൊന്നരക്ക് ഗംഭീരപാണ്ടിമേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തുമുണ്ടാകും. പുലർച്ചെ രണ്ടിന് ഗംഭീരകരിമരുന്ന് കലാപ്രകടനം നടക്കും.ചൊവ്വാഴ്ച രാവിലെ അഞ്ചിന് പാട്ട് കുടികൂട്ടലും കൂറവലിക്കൽ ചടങ്ങും നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
Follow us on :
Tags:
More in Related News
Please select your location.