Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവ 2024 സപ്തദിന സഹവാസ ക്യാമ്പ്

21 Dec 2024 14:56 IST

WILSON MECHERY

Share News :

കൊരട്ടി:

പൊതു വിദ്യാഭ്യാസ വകുപ്പ്-ഹയർ സെക്കൻററി നാഷണല്‍ സർവ്വീസ് സ്കീം ലിറ്റില്‍ ഫ്ളവർ കോണ്‍വെൻറ് ഹയർ സെക്കൻററി സ്കൂൾ കൊരട്ടി യുവ 2024 സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ബിജു അദ്ധ്യക്ഷനായ യോഗത്തിൽ

എം.എല്‍.എ .സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി.ജോളി എ.ജെ സ്വാഗതം ആശംസിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .വേണു കണ്ടരുമഠത്തില്‍ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കണ്‍വീനർ NSS എം.വി പ്രതീഷ് സന്ദേശം നല്‍കി.ദേവദാസ് കെ.ആർ (സിസി, ചാലക്കുടി ക്ലസ്റ്റർ) അവർകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സുമേഷ് പി.എസ് (മെമ്പർ കൊരട്ടി ഗ്രാമപഞ്ചായത്ത്), സിനി ഗോപാല്‍ (ഹെഡ്മിസ്ട്രസ്സ്), .റുനിത സി.കെ (പിടിഎ പ്രസിഡണ്ട്), സാജു വിതയത്തില്‍ (പിടിഎ വൈസ് പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീമതി.ധന്യ ആൻറണി (NSS പ്രോഗ്രാം ഓഫീസർ) നന്ദി പ്രകാശിപ്പിച്ചു.

Follow us on :

More in Related News