Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2024 18:46 IST
Share News :
വടക്കേക്കാട്:വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.വടക്കേക്കാട് ഞമനേങ്ങാട് കാട്ടിശ്ശേരി മാധവൻ മകൻ അനി (49)യാണ് സഹായം തേടുന്നത്.കഴിഞ്ഞ മെയ് 31-ന് കാണിപ്പയ്യൂരിൽ വെച്ച് മെറ്റൽ കയറ്റി വന്ന മിനിലോറി പുറകിലോട്ട് എടുക്കുമ്പോൾ പിന്നിൽ നില്ക്കുകയായിരുന്ന അനിയെ മതിലിനോട് ചേർത്ത് ഇടിച്ചുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്.ഉടൻ തന്നെ കുന്നംകുളം യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് അമല ആശുപത്രിയിലും വിദഗ്ധചികിത്സക്കായി എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റി.തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ലിന് പൊട്ടൽ,ലിവർ,കിഡ്നി,പാൻക്രിയാസ്,ഇടുപ്പെല്ല്,ചെറുകുടൽ എന്നിവയ്ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി.അടിയന്തിരമായി സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.സർജറിക്കും,തുടർ ചികിത്സക്കുമായി മുപ്പത് ലക്ഷം രൂപയോളം ചെലവ് വരും.ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഭാര്യയും,വിദ്യാർത്ഥികളായ രണ്ട് ചെറിയ കുട്ടികളും അടങ്ങിയ നിർധനരായ അനിയുടെ കുടുബത്തിന് കഴിയില്ല.വാർപ്പ് പണിക്കാരനായ അനിയുടെ
ഏക വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോകുന്നത്.ഇതേ തുടർന്ന് അനിയുടെ ചികിത്സാ ധനശേഖരണാർത്ഥം വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.കെ.നബീൽ ചെയർമാനും,വാർഡ് മെമ്പർ എം.ഗീരീഷ് കൺവീനറുമായി അനി ചികിത്സ സഹായ സമിതി രൂപീകരിച്ചു.യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീധരൻ മാക്കാലിക്കൽ,വാർഡ് അംഗം സരിത ഷാജി,മർച്ചൻ്റ് അസോസിയേഷൻ ജില്ല സെക്രട്ടറി ലൂക്കോസ് തലക്കോട്ടുർ,മൈമൂന ഹംസ,രാജേഷ് നമ്പാടൻ തുടങ്ങിയവർ പങ്കെടുത്തു.
ഫെഡറൽ ബാങ്ക് വടക്കേക്കാട് ശാഖയുടെ എക്കൗണ്ട് നമ്പറിലേക്ക് സുമനുസ്സുകൾക്ക് സഹായം നല്കാം.
Ac no:18890100117021
IFSE: FDRL1889
Follow us on :
Tags:
More in Related News
Please select your location.