Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 10:23 IST
Share News :
സുഹാര്‍: വർണ്ണാഭമായ സത്യപ്രതിജ്ഞ ചടങ്ങോടുകൂടി വേൾഡ് മലയാളി ഫെഡറേഷൻ സോഹാർ സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു. വിനോദ് നായർ പ്രസിഡണ്ടും, സജീഷ് കുമാർ കുമാർ സെക്രട്ടറിയുമായ 14 അംഗ കമ്മിറ്റിയാണ് സോഹാറിൽ ഇന്നലെ ചുമതലയേറ്റത്. ഡബ്ലയു. എം. എഫ്. ജിസിസി കോഡിനേറ്റർ ഉല്ലാസ് ചെറിയാൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
തൊഴിലും ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഡബ്ലയു എം എഫ് ഇറ്റലി നാഷണൽ കൗൺസിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജൂഡി ജോസഫിനെ, ഒമാൻ നാഷണൽ കൗൺസിൽ കോഡിനേറ്റർ സുനിൽകുമാർ ചടങ്ങിൽ ആദരിച്ചു. നാഷണൽ പ്രസിഡൻറ് ജോർജ് പി രാജൻ, വൈസ് പ്രസിഡൻറ് മനോജ് കുമാർ, മറ്റു ഭാരവാഹികളായ രാജൻ കുക്കുരി, ജോസഫ് വലിയവീട്ടിൽ, ഡോ: ഗിരീഷ് നാവത്ത്, രാജൻ എം കെ, ജയൻ മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് സൊഹാർ അമ്മ ഇൻസ്റ്റിട്യൂട്ടിലെയും, നവജ്യോതി ഇൻസ്റ്റിട്യൂട്ടിലെയും പ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നിക്കൊണ്ടുള്ള ബൃഹത്തായ പരിപാടികൾ സൊഹാർ സ്റ്റേറ്റ് കൌൺസിൽ ഉടൻ ആസൂത്രണം ചെയ്തു, സമയബന്ധിതമായി നടപ്പാക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.