Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2024 13:59 IST
Share News :
മലപ്പുറം : ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി എല്ലാവിഭാഗങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പവരുത്തുക എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു. ദിനാചരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെയും സ്‌കാനിങ് സെന്റര്‍കളിലെയും ഡോക്ടര്‍മാര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും ഗര്‍ഭ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധന നിയമത്തെക്കുറിച്ച് (പി.സി & പിആന്‍ഡിടി ആക്ട്) ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് അധ്യക്ഷത വഹിച്ചു.
കിംസ് അല്‍ഷിഫ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റും റേഡിയോളജിസ്റ്റുമായ ഡോ.സന്തോഷ് കുമാര്‍ എം ക്ലാസെടുത്തു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പമീലി എന്‍.എന്‍, ഡിഎസ്ഒ ഡോ. ഷുബിന്‍ സി, ഡെപ്യൂട്ടി എജുക്കേഷൻ മീഡിയ ഓഫീസര്‍ രാമദാസ് കെ , ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുരേഷ് കുമാര്‍ സി കെ. തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ സ്വകാര്യ വിവിധ ആശുപത്രികളിലെയും സ്‌കാനിങ് സെന്റര്‍കളിലെയും ഡോക്ടർമാർ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.