Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉള്ളത് കൊണ്ട് ഞങ്ങളുമുണ്ട് വയനാടിനൊപ്പം.

05 Sep 2024 18:33 IST

WILSON MECHERY

Share News :

ചാലക്കുടി: പണിയെടുത്ത കൂലി കിട്ടിയിട്ടില്ലെങ്കിലും,

വയനാട്ടിലെദുരന്ത ബാധിതരെ

സഹായിക്കാൻഒരു ദിവസത്തെ വേതന തുകമുഖ്യമന്ത്രിയുടെ

വയനാട്ദുരിതാശ്വാസ

ഫണ്ടിലേക്ക്കൈമാറി

അയ്യങ്കാളിതൊഴിലുറപ്പ്

തൊഴിലാളികൾ.

വി.ആർ പുരം -

തച്ചുടപറമ്പ് 32,33

വാർഡുകളിലെ 30 ഓളം വരുന്ന

തൊഴിലുറപ്പ്പ്രവർത്തകരാണ്

ഒരു ദിവസത്തെകൂലിയായ

333/- രൂപ വീതംകളക്റ്റ് ചെയ്ത്

ദുരിതബാധിതരെ

സഹായിക്കാനായ് നൽകിയത്.

സംസ്ഥാന സർക്കാരിൻ്റെ

അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതി ഫണ്ട് ലഭിക്കാത്തതിനാൽ

ഇവർക്ക് കൂലി ലഭിക്കാൻകാലതാമസം

ഉണ്ടാവുന്ന അവസ്ഥയിലാണ്

ഈ നൻമ പ്രവർത്തിക്ക്

ഇവർ തയ്യാറായത്.

കുറെ നാളുകളായി

തൊഴിലുറപ്പ് പദ്ധതിയുടെ അംഗീകരിച്ച ഫണ്ട്,

സർക്കാരിൽ

നിന്നും കാര്യമായി ലഭിക്കാത്തതിനാൽ, നഗരസഭയുടെ

തന്നത് ഫണ്ടിൽനിന്നാണ് ഇടക്ക്ഇവർക്ക് കൂലി നൽകുന്നത്.

ഓണ സമയമായത് കൊണ്ട്

വിവിധ ആവശ്യങ്ങൾ ഉള്ളതിനാൽ

നഗരസഭ കുറച്ചെങ്കിലുംകൂലി തരുമെന്നപ്രതീക്ഷയിലാണ്

തൊഴിലാളികൾ.

ഓണക്കാലമായതിനാൽ നഗരസഭ പ്രദേശത്തെ

എല്ലാ വാർഡുകളിലും

പാതയോരങ്ങൾ

വൃത്തിയാക്കുന്നതിലും

ചെണ്ടുമല്ലി പൂകൃഷി ചെയ്യുന്നതിലുമെല്ലാം സജീവമാണ് ഇവർ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഇവർ

നഗരസഭ ചെയർമാൻ

എബി ജോർജ്ജിന് കൈമാറി.

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ 

 ആലീസ് ഷിബു

അധ്യക്ഷയായി.

വാർഡ് കൗൺസിലർ ഷിബു വാലപ്പൻ,

തൊഴിലുറപ്പ് പ്രവർത്തകരായ

ലീല കുട്ടൻ,താജ് കോയ,

ശ്യാമള മുരളീധരൻ,ശാന്ത ഗോപി,

സ്വപ്ന രാജൻ,രമണി രാമൻ,

അംബിക ബാബു,സരസ്വതി സുബ്രൻ ,

ശ്രീനിവാസൻ അയിനിക്കാടൻ,

ബാലൻ. P. P,സാവിത്രി ഉണ്ണി,

എന്നിവരുടെ നേതൃത്വത്തിലാണ് തുക ചെയർമാനെ ഏൽപ്പിച്ചത്.

Follow us on :

More in Related News