Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി ആര്? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത്

06 May 2026 08:08 IST

Enlight News Desk

Share News :

തിരുവനന്തപുരം: നൂറും കടന്ന് കേരളത്തിൽ അധികാരത്തിലെത്തുന്ന യു ഡി എഫിനെ ആര് നയിക്കും എന്നത് ഇന്നറിയാം. മാന്ത്രിക വിജയം നേടിയ യു ഡി എഫിലെ മുഖ്യ കക്ഷിയായ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും ചേരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.എഐസിസിസി ജനറല്‍ സെക്രട്ടറിയും, എം പിയുമായ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കാട്ടി ഫ്ലക്സ് ബോർ‍ഡുകളും ഉയരുന്നുണ്ട്. 

രമേശ് ചെന്നിത്തലയും വി ഡി സതീശനും ചർച്ചകൾക്കായി ഡൽഹിക്ക് തിരിച്ചു. ഇന്ന് ഡൽഹിയിലെത്തി മല്ലികാർജുന ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യ മന്ത്രി പ്രഖ്യാപനം വൈകിക്കില്ലെന്ന് ഹൈകമാണ്ട് വ്യക്തമാക്കിയിരുന്നു

Follow us on :

More in Related News