Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 13:36 IST
Share News :
മസ്‌കറ്റ്: നബിദിന ആഘോഷത്തിൽ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് മുട്ട്. മസ്‌കറ്റിലെ മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ദഫിൽ അത്ഭുതം തീർത്തത്.
വേഷവിധാനങ്ങളോടെ ചടുലമായ താളത്തിൽ ദഫ് മുട്ട് നടത്തിയ രക്ഷിതാക്കളുടെ പ്രകടനം കണ്ടപ്പോൾ കുട്ടികൾക്കും കൗതുകം. ഉപ്പമാരുടെ താളത്തിനൊത്ത് അവരും കളിച്ചപ്പോൾ അതും വേറിട്ട കാഴ്ചയായി. വേദിയിൽ ദൃശ്യവിരുന്നൊരുക്കിയ രക്ഷിതാക്കളുടെ ദഫ് ടീം ആയ ടീം ഖുർതുബ കാണികളിലും ഗൃഹാതുരത്വം നിറച്ചു.
ബഹുരാഷ്ട്ര കമ്പനിയുടെ മാനേജർ മുതൽ സംരംഭകരും സാദാ പ്രവാസികളും തങ്ങളുടെ ജോലിത്തിരക്കുകൾ ഒഴിഞ്ഞ സമയം മാറ്റിവച്ചു ഒത്തു കൂടിയാണ് ദഫ് പ്രദർശനത്തിന് വേണ്ടി പ്രാക്ടീസ് ചെയ്തത്. മബെല അഫ്‌റാ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന മീലാദ് ഫെസ്റ്റിൽ മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ കലാസാഹിത്യ മത്സരവും നബിദിന റാലിയും അരങ്ങേറി.
5, 7, 10 ക്ലാസുകളിലെ പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ പരിപാടിയിൽ സമ്മാനിച്ചു. പത്താം ക്ലാസ്സിൽ സഫുവാൻ സിദ്ദീഖ്. ഏഴാം ക്ലാസ്സിൽ സിയാ ഫാത്തിമ,
ഷഹസിയ അഞ്ചാം ക്ലാസ്സിൽ മുഹമ്മദ് വി വി, ഉസൈദ് മുഹമ്മദ് സിഫ്സീർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
അസ്മാഉൽ ഹുസ്ന 48 സെക്കൻഡിൽ പറഞ്ഞു തീർത്തതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയ മദ്രസയിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി നോഹാ സൈനബിന് ശൈഖ് ജമീൽ ഉപഹാരം നൽകി.
മസ്‌കറ്റ് കെഎംസിസി സെക്രട്ടറി ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് എകെകെ തങ്ങൾ അധ്യക്ഷത വഹിച്ചു. ഒമാനി പൗരപ്രമുഖൻ ശൈഖ് ജമീൽ മുഖ്യ അതിഥി ആയി പങ്കെടുത്തു. സദർ മുഅല്ലിം മുസ്തഫ റഹ്മാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇബ്രാഹിം ഒറ്റപ്പാലം, ഹുസൈൻ വയനാട്, സലീം അന്നാര, യാക്കൂബ് തിരൂർ, ഇബ്രാഹിം ലുലു, എം ടി അബൂബക്കർ, ഖാലിദ് കുന്നുമ്മൽ, ഗഫൂർ താമരശ്ശേരി, അബൂബക്കർ പറമ്പത്ത്, ഹമീദ് അൽഖൂദ്, റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ, ഷാഫി കോട്ടക്കൽ, റിയാസ് മത്രാ , നൗഷാദ് മുസന്ന, മുർഷിദ് തങ്ങൾ, എന്നിവർ സംബന്ധിച്ചു. മൻസൂർ അലി സ്വാഗതവും അഷ്‌റഫ് പൊയ്ക്കര നന്ദിയും പറഞ്ഞു.
.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.